#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു

#accident | കയറ്റത്തിൽ നിന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കിറങ്ങിയ ലോറി കയറി ഓട്ടോ ഡ്രൈവർ മരിച്ചു
Apr 18, 2024 08:29 AM | By VIPIN P V

ചെർപ്പുളശ്ശേരി: (truevisionnews.com) റോഡിലെ കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു.

ചെർപ്പുളശ്ശേരി ഇരുപത്താറാം മൈൽ പാക്കറത്ത് വീട്ടിൽ മുഹമ്മദ് ബഷീറാണ്‌ (33) മരിച്ചത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ ഐഡിയൽകോളേജ് മൈതാനത്തോടുചേർന്നുള്ള റോഡിലെ കയറ്റത്തിലാണ് അപകടം.

തൊട്ടുപിന്നിലായിരുന്നു മുഹമ്മദ് ബഷീറിന്റെ ഓട്ടോ. ലോറിവരുന്നതുകണ്ട് ഓട്ടോയിൽനിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ്‌ ദുരന്തം.

വെപ്രാളത്തിനിടെ റോഡിൽ വീണുപോയ മുഹമ്മദ് ബഷീറിന്റെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ഗുരുതര പരിക്കേറ്റ മുഹമ്മദ് ബഷീറിനെ ഉടൻ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിടിച്ച് ഓട്ടോറിക്ഷയ്ക്കും കേടുപാട്‌ പറ്റി.

പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലിൽ ഓട്ടോഡ്രൈവറാണ് മുഹമ്മദ് ബഷീർ.

പിതാവ്: കുഞ്ഞിമൊയ്തു. മാതാവ്: റുഖിയ. ഭാര്യ: ഫർസാന. മകൻ: ഫൈസാൻ. സഹോദരങ്ങൾ: മൈമൂന, റൈഹാനത്ത്, റഹ്‌മത്ത്, ആയിഷ.

# autodriver #died #lorry #lost #brakes #uphill #climb #backwards

Next TV

Related Stories
#accident |  ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 21, 2024 07:33 PM

#accident | ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം ഭാ​ഗത്തുനിന്ന വന്ന കാർ റോഡിന് ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക്...

Read More >>
#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

May 21, 2024 07:28 PM

#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

പദ്ധതിക്കായി പൈപ്പ് ഇടാൻ റോഡ് കുത്തിപ്പൊളിച്ചത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ...

Read More >>
#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

May 21, 2024 07:18 PM

#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം...

Read More >>
#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

May 21, 2024 07:17 PM

#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

ഭര്‍ത്താവ് മാത്രമായിരുന്നു തന്റെയും മക്കളുടെയും ആശ്രയം. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി...

Read More >>
#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

May 21, 2024 07:17 PM

#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്...

Read More >>
Top Stories