#AnasuyaSeethakka | ഗോത്രജനതയുടെ മനം കവര്‍ന്ന് അനസൂയ സീതക്ക; രാഹുല്‍ഗാന്ധി പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവെന്ന് സീതക്ക

#AnasuyaSeethakka | ഗോത്രജനതയുടെ മനം കവര്‍ന്ന് അനസൂയ സീതക്ക; രാഹുല്‍ഗാന്ധി പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവെന്ന് സീതക്ക
Apr 17, 2024 10:26 PM | By VIPIN P V

പുല്‍പ്പള്ളി: (truevisionnews.com) ഗോത്രജനവിഭാഗത്തിന്റെ മനംകവര്‍ന്ന് തെലുങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അനസൂയ സീതക്ക വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തി.

ചീയമ്പം 73 കോളനിയിലായിരുന്നു സീതക്കയുടെ ജില്ലയിലെ ആദ്യപരിപാടി. നിരവധി ആദിവാസി കുടുംബങ്ങള്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ ആവേശത്തോടെയാണ് കോളനിവാസികള്‍ സീതക്കയെ വരവേറ്റത്.

രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ഗാന്ധിയെന്നും, ആദിവാസി ജനവിഭാഗത്തിനായി പോരാടുന്ന നേതാവാണ് അദ്ദേഹമെന്നും സീതക്ക കുടുംബസംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയവരാണ് നെഹ്‌റുകുടുംബം. ഇന്ദിരാഗാന്ധിയും, രാജീവ്ഗാന്ധിയും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരാണ്.

ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും ജനസമൂഹത്തെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന നേതാവാണ് രാഹുല്‍ഗാന്ധി.

ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തി കോര്‍പറേറ്റുകള്‍ അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തുന്ന നേതാവാണ് രാഹുല്‍ഗാന്ധി.

ഇന്ത്യയുടെ ഭരണഘടനയില്‍ ആദിവാസി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിരവധി അവകാശങ്ങളുണ്ട്.

എന്നാല്‍ അവരുടെ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോത്രജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ഇന്ത്യാമുന്നണി അധികാരത്തില്‍ വരണമെന്നും സീതക്ക പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടു ചെയ്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും സീതക്ക പറഞ്ഞു.

കുടുംബസംഗമത്തില്‍ ഐ സിബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, കെ ഇ വിനയന്‍, ഇ എ ശങ്കരന്‍, പി എം സുധാകരന്‍, ജിനി തോമസ്, ജയന്തി രാജന്‍, ബീന ജോസ്, എം എസ് പ്രഭാകരന്‍, മുഹമ്മദ് ബഷീര്‍,

വി ഡി ജോസ്, ടി എസ് ദിലീപ്കുമാര്‍, മുനീര്‍ സി പി, കുര്യാക്കോസ്, അപ്പിബോളന്‍, ബി വി ബോളന്‍, നാരായണന്‍ നായര്‍, രാജന്‍ മാരിക്കുന്നേല്‍, അഹമ്മദ് സാജു, ഒ കെ ലാലു, എന്‍ എം രംഗനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#Anasuya #Sitaka #stole #heart #tribal #people; #Sitaka #RahulGandhi #leader #who #speaks #poor

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories