Apr 17, 2024 09:57 PM

കൽപ്പറ്റ: (truevisionnews.com) തന്റെയും കുടുംബത്തിന്റെയും അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ മോദിയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു.

കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ്റെ മകൾ പോലും അഴിമതിയിൽ പങ്കാളിയാകുന്നതാണ് നമ്മൾ കാണുന്നത്. പിണറായിയും കുടുംബവും സ്വർണ്ണക്കടത്ത് കേസിൽ വരെ പങ്കാളികളാണ്.

എന്നാൽ ഇ.ഡിയും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.


പിണറായിയുടെ സ്ഥാനാർഥി ആനി രാജയാണോ അതോ സുരേന്ദ്രനാണോയെന്നും ചോദിച്ച രേവന്ത് റെഡ്ഢി സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും പരിഹസിച്ചു.

മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗം ആക്രമിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി അവർക്കൊപ്പം നിന്നില്ല.

മണിപ്പൂരിനെ ചേർത്ത് പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പി.സി അബ്ദുല്ല അധ്യക്ഷനായി.

ടി. സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.പി ആലി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സലിം മേമന,

കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക്ക്, ഗോകുൽദാസ് കോട്ടയിൽ, കെ. പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എൻ.പി തങ്കച്ചൻ, മുഹമ്മദലി കോട്ടത്തറ സംസാരിച്ചു.

#Pinarayi #made #peace #Modi #escape #corruption - #RevanthReddy

Next TV

Top Stories