#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ

#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ
Apr 17, 2024 08:07 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) കോൺ​ഗ്രസിന്റെ ദേശീയ നേതാവായ കെ.സി വേണു​ഗോപാൽ ആലപ്പുഴയിലാണ് ഇത്തവണയും മത്സരിക്കുന്നത്.

തുടർച്ചയായ രണ്ടു തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ച കെ.സി വേണു​ഗോപാൽ 2019-ൽ മത്സരിച്ചിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് പോയ കെ.സി വേണു​ഗോപാലിന്റെ അഭാവത്തിൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു.

ഇത്തവണ ആലപ്പുഴയിൽ തിരികെ വരുമ്പോൾ, സ്വന്തം മണ്ഡലം തിരികെപ്പിടിക്കാനുള്ള അഭിമാനപ്പോരാട്ടത്തിലാണ് കെ.സി വേണു​ഗോപാൽ. ഇതിനായി സാധാരണക്കാർ‌ക്ക് ഇടയിൽ ഇറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കാണ് കെ.സി വേണു​ഗോപാൽ പ്രാധാന്യം നൽകുന്നത്.

ഈ ഘട്ടത്തിൽ റോഡ് ഷോകളും വലിയ പൊതുപരിപാടികളും ഏതാണ്ട് പൂർണമായും അദ്ദേഹം ഒഴിവാക്കി.

പകരം, ഏറ്റവും താഴെത്തട്ടിലുള്ള വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് കെ.സി വേണു​ഗോപാൽ സമയം ചെലവഴിക്കുന്നത്. ജനസമ്പർക്ക പരിപാടികൾക്കാണ് കൂടുതൽ ശ്രദ്ധ.

കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ ഏറ്റവും അടിസ്ഥാനപരമായ വിഭാ​ഗങ്ങളെ നേരിൽക്കണ്ട് സംവദിക്കുകയാണ് കെ.സി വേണു​ഗോപാൽ.

ഇതിനായി സംഭാഷണ പരിപാടികൾ പ്രചരണത്തിന്റെ ഭാ​ഗമാക്കി. ഇവിടെ വച്ച് ആളുകളുടെ പരാതികളും ആവശ്യങ്ങളും കേൾക്കുകയും അതിന് നിർദേശങ്ങൾ നൽകുകയുമാണ് ഈ പരിപാടികളിലൂടെ ചെയ്യുന്നത്.

ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ സംഭാഷണ പരിപാടി മണ്ഡലം മുഴുവൻ വ്യാപിപ്പിക്കാനാണ് കെ.സി വേണു​ഗോപാൽ ശ്രമിക്കുന്നത്.

തൊഴിലാളികൾക്ക് വേതന വർധന, 25 ലക്ഷം രൂപ വരെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ സഹായ പരിപാടികൾ എന്നിവയാണ് കെ.സി വേണു​ഗോപാൽ മുന്നോട്ടുവച്ച പ്രധാന വാ​ഗ്ദാനങ്ങൾ. കർഷകരുടെ പ്രശ്നങ്ങൾ കേട്ട കെ.സി വേണു​ഗോപാൽ, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നടപടിയെടുക്കുമെന്നും പറഞ്ഞു.

മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ വാ​ഗ്ദാനം. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആലപ്പുഴയിൽ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും കെ.സി വേണു​ഗോപാൽ ചർച്ചയിൽ പറഞ്ഞു.

സബ്സിഡിയോടെ മണ്ണെണ്ണ നൽകും, പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തും, തീരദേശ നിയന്ത്രണ നിയമങ്ങൾ പരിഷ്കരിക്കും, പ്രത്യേക മത്സ്യത്തൊഴിലാളി ബാങ്കുകൾ നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.

#Congress #national #leader #KCVenugopal #heard #complaints #commonpeople

Next TV

Related Stories
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
Top Stories