#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം
Apr 30, 2024 04:32 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി.

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.

പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി. നഗരസഭയ്ക്ക് മുഴുവൻ അപമാനമാകുന്ന സാഹചര്യമാണ് മേയറിന്റെ ഇടപെടൽ മൂലം ഉണ്ടായതെന്ന് അനിൽ പറഞ്ഞു.

ഈ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണമെന്നും മേയർ പദവി ദുരുപയോഗം ചെയ്‌തെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു.

ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ വോക്കൗട്ട് നടത്തി.

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയമാണ് ഉണ്ടായതെന്ന് ഭരണപക്ഷ കൗൺസിലർ ഡിആർ അനിൽ പറഞ്ഞു.

#KSRTC #driver #Mayor #dispute; #BJP #protests #Thiruvananthapuram #MunicipalCouncilmeeting

Next TV

Related Stories
#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

May 21, 2024 10:08 AM

#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല...

Read More >>
#arrest | മദ്യം കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

May 21, 2024 09:51 AM

#arrest | മദ്യം കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോഴാണ് ബിജുവിനെ കാറിടിപ്പിച്ചതെന്ന് പോലീസ്...

Read More >>
#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

May 21, 2024 09:45 AM

#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ,...

Read More >>
#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

May 21, 2024 09:22 AM

#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

ഏകീകരണം ഉണ്ടായാൽ അത് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും എന്നാണ് പ്രതിപക്ഷ...

Read More >>
#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 21, 2024 09:06 AM

#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു...

Read More >>
Top Stories