#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ
Apr 17, 2024 07:41 PM | By Susmitha Surendran

ഭോപാൽ: (truevisionnews.com)  ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മച്ചയാൾ അറസ്റ്റിൽ.

ബുധനാഴ്ച ബിഹാറിൽ നിന്നാണ് 20 കാരനായ രഞ്ജൻ ചൗബെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്ഞാതൻ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡികൾ നിർമ്മിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് ഐ.പി.സി 419,420,467,468 വകുപ്പ് പ്രകാരവും ഐ.ടി ആക്ടിലെ 66സി, 66ഡി വകുപ്പ് പ്രകാരവും കേസെടുത്തു.

തുടർന്ന് തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രധാരനെ തിരിച്ചറിയുകയും ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതി വികസിപ്പിച്ച വെബ്സൈറ്റ് മുഖേനെ ക്യു.ആർ കോഡ് വഴി 20 രൂപ മാത്രം ചിലവിൽ ആർക്കുവേണമെങ്കിലും മറ്റൊരാളുടെ പേരും വിലാസവും ഒപ്പും ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡിയും, ആധാർ കാർഡും പാൻ കാർഡും നിർമ്മിക്കാം.

പ്രതി യൂട്യൂബ് നോക്കിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത്. മാത്രമല്ല പ്രതി നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സംസ്ഥാന സൈബർ സെൽ വ്യാജ വെബ്സൈറ്റ് വഴി ഐ.ഡി ഡൗൺലോഡ് ചെയ്തവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഔദ്യോഗിക വോബ്സൈറ്റുകളിൽ നിന്ന് മാത്രം വോട്ടർ ഐ.ഡിയും, ആധാർ കാർഡും പാൻ കാർഡും ഡൗൺലോഡ് പാടൊള്ളൂവെന്ന് സൈബർ പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

#Man #who #made #fake #voter #ID #cards #arrested #MadhyaPradesh

Next TV

Related Stories
#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

Apr 30, 2024 10:12 PM

#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ്...

Read More >>
#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

Apr 30, 2024 09:39 PM

#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി...

Read More >>
#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Apr 30, 2024 08:08 PM

#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്...

Read More >>
#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

Apr 30, 2024 07:39 PM

#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ...

Read More >>
#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

Apr 30, 2024 05:58 PM

#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ...

Read More >>
#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

Apr 30, 2024 05:46 PM

#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

ജഗന്നാഥപുരിയിലേക്ക് മാറിയതിനാൽ കണ്ടെത്താനായില്ല. എന്നാൽ പിന്നീട് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക്...

Read More >>
Top Stories