#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി
Apr 17, 2024 07:22 PM | By Susmitha Surendran

ന്യൂഡൽഹി:  (truevisionnews.com)  ഭാര്യയെയും ഭാര്യാ സഹോദരനെയും കൊന്ന് പൊലീസിൽ കീഴടങ്ങി ഡൽഹിയിലെ ഐ.ടി ജീവനക്കാരന്‍. ഡൽഹിയിലെ ശക്കർപൂരിൽ ബുധനാഴ്ചയാണ് സംഭവം.

അധ്യാപികയായ ഭാര്യ കമലേഷ് ഹോൾക്കറിനെയും (29), 18കാരനായ അവരുടെ സഹോദരനെയുമാണ് ശ്രേയൻഷ് ഫ്ലാറ്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്ലസ് ടു വിദ്യാർഥിയായ കമലേഷിന്‍റെ സഹോദരൻ കഴിഞ്ഞദിവസാണ് പിറന്നാൽ ആഘോഷിക്കാനായി വീട്ടിലെത്തിയത്. മകനെ വിളിച്ചുണർത്താൻ ചെന്ന ശ്രേയൻഷിന്‍റെ പിതാവാണ് മുറിയിൽ മൃതദേഹങ്ങൾ കണ്ട വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

മുറിയിൽ കിടന്നുറങ്ങുന്ന രണ്ട് വയസ്സുകാരനായ കൊച്ചുമകന്‍റെ സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു.

ദമ്പതികൾ തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

#IT #employee #surrendered #police #after #killing #his #wife #brother

Next TV

Related Stories
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
Top Stories