#rape |ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി 9 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവും പിഴയും

#rape |ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി 9 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവും പിഴയും
Apr 17, 2024 01:06 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും വിധിച്ചു.

എടക്കര പാലേമാട് പനങ്ങാടൻ ഷാനവാസ് (36) ആണ് പ്രതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്മി കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്.

2020 ഡിസംബർ ഒന്ന് മുതൽ 18 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 9 വയസ്സുകാരി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പ്രതി അതിക്രമിച്ച് കയറിയാണ് ലൈംഗികാതിക്രമം നടത്തിയത്.

എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം കെ രാമദാസനാണ് കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചാൽ അതിജീവിതക്ക് നൽകാനും അടച്ചില്ലെങ്കിൽ ഏഴു മാസം സാധാരണ തടവ് കൂടുതൽ അനുഭവിക്കാനും കോടതി വിധിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

#accused #who #broke #quarters #molested #nineyearold #girl #sentenced #12years #prison #fined.

Next TV

Related Stories
#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

Apr 30, 2024 10:25 AM

#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു...

Read More >>
#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

Apr 30, 2024 10:19 AM

#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​മ്പു കൊ​ണ്ടു​ള്ള വൈ​ദ്യു​തി തൂ​ൺ വ​ള​യു​ക​യും വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും...

Read More >>
#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

Apr 30, 2024 09:26 AM

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി...

Read More >>
Top Stories