#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു
Apr 30, 2024 10:25 AM | By Susmitha Surendran

ചെറുകുന്ന് : (truevisionnews.com)  ചതഞ്ഞ് ചളുങ്ങി ലോറിക്കടിയില്‍പ്പെട്ട കാര്‍ കണ്ട് നാട്ടുകാര്‍ ഒരുനിമിഷം അമ്പരന്നു. എങ്കിലും സമയം പാഴാക്കാതെ ആ കാര്‍ വലിച്ചു പുറത്തെടുക്കുമ്പോഴും നേരിയ പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു.

ഒരുജീവനെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്ന്. ഞെരിഞ്ഞമര്‍ന്ന ആ കാറിനുള്ളില്‍നിന്ന് അവരെ പുറത്തെത്തിക്കലായിരുന്നു അവര്‍ നേരിട്ട വെല്ലുവിളി.

നാട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും കാറിനുള്ളില്‍ നിന്ന് അവരെ പുറത്തെത്തിക്കാനായില്ല. പയ്യന്നൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി കാര്‍ പൊളിച്ചാണ് ഇവരെ രക്ഷിച്ചത്.

ചേതനയറ്റ നാല് ജീവനുകള്‍ക്കിടയില്‍നിന്ന് നേരിയ ജീവനുള്ള ഒരു കുഞ്ഞുജീവനെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ ആ ജീവനും പൊലിഞ്ഞു.

തിങ്കളാഴ്ച രാത്രി 10.05-ഓടെ പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. സുധാകരന്റെ മകന്‍ സൗരവിനെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിന് ചേര്‍ക്കാന്‍ കോഴിക്കോട്ട് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

 പരേതനായ നാരായണന്‍ നായരുടെയും പദ്മിനിയമ്മയുടേയും മകനാണ് മരിച്ച പദ്മകുമാര്‍. നിര്‍മാണത്തൊഴിലാളിയാണ്. ഭാര്യ: രാധ. മക്കള്‍: ശൈലനാഥ്, ശൈലശ്രീ. മരിച്ച കൃഷ്ണന്റെ ഭാര്യ ലക്ഷ്മി. ആകാശിന്റെ അമ്മ ഐശ്വര്യയാണ്.

മരിച്ച സുധാകരന്‍ മണ്ഡപം മണാട്ടി കവലയില്‍ മില്ല് നടത്തുകയാണ്. സുധാകരന്റെ സഹോദരന്റേതാണ് കാര്‍. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍.

അത്യാഹിതവിഭാഗത്തില്‍ കരളലയിക്കുന്ന കാഴ്ച

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ കരളലയിക്കുന്ന കാഴ്ചയായിരുന്നു തിങ്കളാഴ്ച രാത്രി. ചെറുകുന്ന് പുന്നച്ചേരിയില്‍ നടന്ന കാറപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ അത്യാഹിതവിഭാഗത്തിലാണ് കൊണ്ടുവന്നത്.

അവിടെ പ്രത്യേകം തുണികെട്ടി മറച്ച് വെള്ളപുതപ്പിച്ച് അഞ്ചുപേരെയും കിടത്തിയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയിലേക്ക് മാറ്റാനാകുമായിരുന്നില്ല.

ഒറ്റയ്ക്കും കൂട്ടായും പലരും വന്നുകണ്ടെങ്കിലും അവര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ ആകെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയായിരുന്നു പോലീസ്. അപ്പോഴാണ് കരിവെള്ളൂര്‍ കൊഴുമ്മല്‍ പുത്തൂരിലെ അരക്കുളത്ത് പ്രകാശും അയല്‍വാസി ബാബുവും വന്നത്.

അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു ഇരുവരും. കൃഷ്ണന്റെ ഭാര്യയും മകന്‍ അജിത്തും അജിത്തിന്റെ ഭാര്യയും മറ്റും അലമുറയിട്ടുകരയുന്നതാണ് അവര്‍ കണ്ടത്.

വിവരം തിരക്കിയപ്പോള്‍ കൃഷ്ണനും മറ്റും എന്തോ അപകടം പറ്റിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു നിലവിളി. എല്ലാവരെയും പരിയാരത്ത് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് പറഞ്ഞു.

ഉടന്‍ ബാബുവും പ്രകാശും അങ്ങോട്ടേക്ക് പുറപ്പെട്ടു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ കണ്ടു. ഏതാനുംപേര്‍ മരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇത് ആരൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ഇവര്‍ക്കും പ്രയാസം നേരിട്ടു. മരിച്ചവരെ കണ്ടാല്‍ തിരിച്ചറിയാനാകുമോയെന്ന് പോലീസ് തിരക്കി. കഴിയുമെന്ന് ഇരുവരും പറഞ്ഞു.

അത്യാഹിതവിഭാഗത്തില്‍ മൃതദേഹങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് പോലീസ് ഇവരെ കൊണ്ടുപോയി. ഇരുവരും ഒന്നേ നോക്കിയുള്ളൂ. നിത്യേന കാണുകയും വിവരങ്ങളും വിശേഷങ്ങളും കൈമാറുകയും ചെയ്തിരുന്നവര്‍ ചേതനയറ്റ് കിടക്കുന്നതുകണ്ട് ഇവര്‍ ഇരുന്നുപോയി.

പോലീസ് അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് സമാധാനിപ്പിച്ച് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെയാണ് മരിച്ചവരെ തിരിച്ചറിയാനായത്.

#child's #life #among #four #lifeless #bodies #crushed #car #finally #he #closed #his #eyes.

Next TV

Related Stories
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 06:30 AM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം...

Read More >>
#organtrade | അവയവ കടത്ത്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

May 21, 2024 06:22 AM

#organtrade | അവയവ കടത്ത്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം...

Read More >>
#keralarain |   ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അല‌ർട്ട്, പത്തനംതിട്ടയിൽ കാണാതായ രണ്ട് പേർക്കായി തെരച്ചിൽ

May 21, 2024 06:09 AM

#keralarain | ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അല‌ർട്ട്, പത്തനംതിട്ടയിൽ കാണാതായ രണ്ട് പേർക്കായി തെരച്ചിൽ

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദമായി മാറാൻ സാധ്യത...

Read More >>
#explosive | സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; സ്ത്രീക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

May 21, 2024 06:05 AM

#explosive | സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; സ്ത്രീക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

ഷമീറിൻ്റെ അയൽവാസിയായ സ്ത്രീ ആമിനക്കാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്...

Read More >>
#meningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

May 21, 2024 05:55 AM

#meningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ...

Read More >>
Top Stories