#Masapadicase | 'ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം'; മാസപ്പടി കേസിൽ ഇ‍ഡി സമൻസിനെതിരെ കർത്ത കോടതിയിൽ

#Masapadicase | 'ആരോഗ്യപ്രശ്നങ്ങളുണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം'; മാസപ്പടി കേസിൽ ഇ‍ഡി സമൻസിനെതിരെ കർത്ത കോടതിയിൽ
Apr 16, 2024 03:26 PM | By VIPIN P V

കൊച്ചി: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ഇ‍ഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ഹൈക്കോടതിയിൽ.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ പേരിൽ ഇ‍ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാര്‍ ആരോപിക്കുന്നത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇഡി വിളിപ്പിച്ചത്. മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കർത്ത ഹാജരായിരുന്നില്ല. ഇന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി വിട്ട് നിൽക്കുകയായിരുന്നു ശശിധരൻ കർത്ത.

കർത്തയുടെ നിസ്സഹകരണം കോടതിയെ അറിയിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

#health #problems #excluded #questioning'; #Karta #court #ED #summons #Masapadicase

Next TV

Related Stories
#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

May 16, 2024 05:55 PM

#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident |  വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

May 16, 2024 05:43 PM

#accident | വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

വീടിനും ട്രാവലര്‍ പാര്‍ക്ക് ചെയ്തതിനുമിടയിലുള്ള തോടിലേക്ക് യുവാവ് വീഴുകയും വാഹനം അവിടേക്ക് ഇടിച്ച്...

Read More >>
#bodyfound | സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ്

May 16, 2024 05:36 PM

#bodyfound | സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ്

ഇതിനോട് ചേര്‍ന്നിരിക്കുന്ന വൈദ്യുത കമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കത്തിക്കരിഞ്ഞത് എന്നാണ്...

Read More >>
#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

May 16, 2024 05:31 PM

#KSurendran | കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം - കെ.സുരേന്ദ്രൻ

പൂർണ പരാജയമായ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണം. അല്ലെങ്കിൽ അവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി...

Read More >>
#complaint   | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

May 16, 2024 05:23 PM

#complaint | മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ് ;കുടുംബം പരാതി നൽകി

ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിയാണ് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്...

Read More >>
#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 05:18 PM

#sexualasult | പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാൽസംഗവും...

Read More >>
Top Stories