#Heavyrain | കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്, മൂന്ന് ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത

#Heavyrain | കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്, മൂന്ന് ദിവസം എല്ലാ ജില്ലകളിലും മഴസാധ്യത
Apr 16, 2024 03:08 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഏപ്രിൽ 18, 19 തിയ്യതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഏപ്രിൽ 17 ബുധനാഴ്ച 10 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം മഴ പെയ്യുക.

വ്യാഴം, വെള്ളി (ഏപ്രിൽ 18, 19) ദിവസങ്ങളിൽ കോഴിക്കോട്ടും വയനാടും ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസം മറ്റ് 12 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഈ ജില്ലകളിൽ നേരിയ മഴ സാധ്യതയാണുള്ളത്. ഏപ്രിൽ 20നാകട്ടെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

#Heavyrains #two #districts #April #Yellow #alert, #rain #likely #districts #days

Next TV

Related Stories
#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

May 16, 2024 10:50 PM

#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ...

Read More >>
#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

May 16, 2024 10:16 PM

#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട്...

Read More >>
#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

May 16, 2024 09:21 PM

#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം...

Read More >>
#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

May 16, 2024 09:00 PM

#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ...

Read More >>
#LokSabhaElection  |  ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

May 16, 2024 08:56 PM

#LokSabhaElection | ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...

Read More >>
#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

May 16, 2024 08:53 PM

#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു...

Read More >>
Top Stories