#sudhangiriforestrobbery | സുഗന്ധഗിരി വനം കൊള്ള: പതിനെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്

#sudhangiriforestrobbery | സുഗന്ധഗിരി വനം കൊള്ള: പതിനെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്
Apr 16, 2024 12:52 PM | By VIPIN P V

കേഴിക്കോട് : (truevisionnews.com) ആദിവാസി പുനരധിവാസ മേഖലയായ വയനാട്ടിലെ സുഗന്ധഗിരിയിൽ നടന്ന വനം കൊള്ളയിൽ 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിയിലുള്ള പങ്കാളിത്തം അടിവരയിട്ട് രേഖപ്പെടുത്തുകയാണ് റിപ്പോർട്ട്. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ.നീതു, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്.

കൽപറ്റ സെക്‌ഷൻ ഓഫിസർ കെ.കെ.ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.

ഇവർക്കു പുറമെ, കൽപറ്റ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്.വിഷ്ണു, പി.സിയാദ് ഹസ്സൻ, നജീബ്, ഐ.വി.കിരൺ, കെ.എസ്.ചൈതന്യ, കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് വാച്ചർമാരായ ആർ.വിൻസന്റ്, പി.ജി.വിനീഷ്, കെ.ലക്ഷ്മി, എ.എ.ജാനു, കൽപറ്റ ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബീരാൻ കുട്ടി എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്.

അറസ്റ്റിലായ കരാറുകാരൻ ഹനീഫയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയിരുന്നു. മരം മുറിക്കുന്നതിന് മുൻപും ശേഷവും ഒട്ടേറെ തവണ ഹനീഫയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായി.

ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേസിൽ ഒമ്പത് പേർ നേരത്തേ അറസ്റ്റിലായിരുന്നു. വനം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്ന് ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.

#Sudhagiri #forest #loot: #Investigation #report #says #officials #made #serious #mistakes

Next TV

Related Stories
#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

May 16, 2024 10:50 PM

#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ...

Read More >>
#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

May 16, 2024 10:16 PM

#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട്...

Read More >>
#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

May 16, 2024 09:21 PM

#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം...

Read More >>
#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

May 16, 2024 09:00 PM

#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ...

Read More >>
#LokSabhaElection  |  ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

May 16, 2024 08:56 PM

#LokSabhaElection | ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...

Read More >>
#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

May 16, 2024 08:53 PM

#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു...

Read More >>
Top Stories