#Masapadicase | മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്

#Masapadicase | മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്
Apr 16, 2024 11:15 AM | By VIPIN P V

കൊച്ചി: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു.

ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി പരിശോധിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി. അതേസമയം, സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ 23-ാം മണിക്കൂറിലും തുടരുകയാണ്.

സിഎംആർഎൽ കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇഡി ഇന്നലെ വിളിച്ച് വരുത്തിയത്.

ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയ‍ോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.

#ED #toughens #position #Masapadicase; #Another #notice #CMRL #MDSasidharanKarta

Next TV

Related Stories
#attack |ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ രണ്ടു യുവാക്കളുടെ കൈവശം കഞ്ചാവ്

May 16, 2024 10:29 AM

#attack |ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ രണ്ടു യുവാക്കളുടെ കൈവശം കഞ്ചാവ്

കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്....

Read More >>
#bridebeatencase |പന്തീരങ്കാവില്‍ നവവധുവിനെ മർദ്ദിച്ച സംഭവം: രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

May 16, 2024 10:26 AM

#bridebeatencase |പന്തീരങ്കാവില്‍ നവവധുവിനെ മർദ്ദിച്ച സംഭവം: രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

വിശദമായ മൊഴി കൊടുത്തെന്നും രാഹുല്‍ എവിടെ മുങ്ങിയാലും പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ ഹരിദാസ്...

Read More >>
#nambirajeshdeath |'നീതി കിട്ടണം,ഉത്തരം പറഞ്ഞേ മതിയാകു'; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

May 16, 2024 10:19 AM

#nambirajeshdeath |'നീതി കിട്ടണം,ഉത്തരം പറഞ്ഞേ മതിയാകു'; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു....

Read More >>
#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

May 16, 2024 10:02 AM

#murder |അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയിൽ; ക്രൂരത മദ്യലഹരിയിൽ

ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകന്‍റെ മർദനമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ്...

Read More >>
#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 09:58 AM

#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു അപകടം....

Read More >>
Top Stories