#ration| മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ

#ration| മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ
Mar 30, 2024 01:27 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി.

ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്.

രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്.

വ്യാഴും വെള്ളിയും അവധി ആയിരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം.

റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

#March #ration #purchase #deadline #extended #decision #came #distribution #rations #stopped

Next TV

Related Stories
#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Apr 29, 2024 10:32 AM

#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു...

Read More >>
#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

Apr 29, 2024 10:23 AM

#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി...

Read More >>
#EPJayarajan  |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

Apr 29, 2024 10:16 AM

#EPJayarajan |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത....

Read More >>
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
Top Stories