#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍
Mar 29, 2024 02:11 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കോഴിക്കോടും കാസര്‍ഗോഡും രാസ ലഹരിമരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍.

കോഴിക്കോട് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

മയക്കുമരുന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. പരിശോധന സംഘത്തില്‍ നിഷില്‍ കുമാര്‍, പ്രിവെന്റിവ് ഓഫീസര്‍മാരായ പ്രതീഷ് ചന്ദ്രന്‍, വസന്തന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അര്‍ജുന്‍ വൈശാഖ്, ധനിഷ് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രിജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഒ ടി എന്നിവര്‍ പങ്കെടുത്തു.

കാസര്‍ഗോഡ് നടത്തിയ പരിശോധനയില്‍ 4.19 ഗ്രാം മെത്താംഫിറ്റമിനുമായി കാറില്‍ വന്ന ചെര്‍ളടുക്ക സ്വദേശി അബ്ദുള്‍ ജവാദ്, എന്‍മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തെന്ന് എക്‌സൈസ് അറിയിച്ചു.

കാസര്‍ഗോഡ് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ്. ജെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍.കെ, പ്രിവന്റീവ് ഓഫീസര്‍ രാമ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍, മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

#Four #youths #arrested #chemical #drugs #Kozhikode #Kasargod.

Next TV

Related Stories
#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Apr 29, 2024 10:32 AM

#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു...

Read More >>
#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

Apr 29, 2024 10:23 AM

#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി...

Read More >>
#EPJayarajan  |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

Apr 29, 2024 10:16 AM

#EPJayarajan |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത....

Read More >>
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
Top Stories