#LokSabhacandidate | ബി.ആർ.എസിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ലോക്സഭാ സ്ഥാനാർഥി

#LokSabhacandidate | ബി.ആർ.എസിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ലോക്സഭാ സ്ഥാനാർഥി
Mar 29, 2024 11:47 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. വാറങ്കൽ ലോക്സഭാ സ്ഥാനാർഥിയും മുൻ തെലങ്കാന ഉപമുഖ്യമന്ത്രിയുടെ മകളുമായ ഡോ. കഡിയം കാവ്യ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

ബി.ആർ.എസ് പ്രസിഡന്റും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന് അയച്ച കത്തിലാണ് കഡിയം കാവ്യ തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ചത്.

അഴിമതി, കയ്യേറ്റങ്ങൾ, ഫോൺ ചോർത്തൽ, മദ്യ കുംഭകോണം തുടങ്ങിയ പാർട്ടിയ്ക്ക് നേരെയുള്ള ആരോപണങ്ങളിൽ കാവ്യ ആശങ്ക അറിയിച്ചു.

ജില്ലയിലെ ബി.ആർ.എസ് പ്രവത്തകകർക്കിടയിലെ പ്രശ്നങ്ങളും പാർട്ടിക്ക് ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.

പാർട്ടിയുടെ സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചതിൽ നന്ദി പറഞ്ഞ കാവ്യ, തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതിൽ ബി.ആർ.എസ്.പ്രവർത്തകരോട് മാപ്പു പറയുകയും ചെയ്‌തു.

നിലവിലെ എം.പിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാൻ ബി.ആർ.എസ് തീരുമാനിച്ചത്. തുടർന്ന് ദായകർ കോൺഗ്രസിൽ ചേർന്നിരുന്നു.

#blow #BRS; #LokSabhacandidate #withdrew #from #election

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories