#goldrate |'അമ്പമ്പോ അമ്പതിനായിരം'; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം! നിരക്ക് ഉയരാനുള്ള കാരണം ഇതാണ്

#goldrate |'അമ്പമ്പോ അമ്പതിനായിരം'; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം! നിരക്ക് ഉയരാനുള്ള കാരണം ഇതാണ്
Mar 29, 2024 10:37 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 1040 രൂപ വർദ്ധിച്ച് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് ഉയർന്നു.

ആദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണ വില 2,234 ഡോളറാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്.

മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6,300 രൂപയായി. രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്.

24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വര്ണത്തിനുണ്ടായിരിക്കുന്നത്.

2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഇന്നത് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50,400 രൂപയിലും എത്തി നിൽക്കുന്നു.

വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.

ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.

#Gold #highest #price #history #reason #rise #rates

Next TV

Related Stories
#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

Apr 29, 2024 10:32 AM

#accident | ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു...

Read More >>
#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

Apr 29, 2024 10:23 AM

#mahibridge |മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം

കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി...

Read More >>
#EPJayarajan  |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

Apr 29, 2024 10:16 AM

#EPJayarajan |വിവാദങ്ങള്‍ക്കിടെ എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍; 'ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല'

യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത....

Read More >>
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
Top Stories