#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍
Mar 28, 2024 10:49 PM | By VIPIN P V

മേപ്പാടി: (truevisionnews.com) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരവും വഹിച്ച് പൊലീസും കോളനിവാസികളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പണ്‍ പരപ്പന്‍പാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘമെത്തി നിലമ്പൂര്‍ പോത്തുകല്ലില്‍ എത്തിച്ചത്.

തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് മിനിക്കും ഭര്‍ത്താവ് സുരേഷിനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശേഷം മിനിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ശേഷം മൃതശരീരം ദുഷ്‌കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു.

ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്.

മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ സിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, റഷീദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

#wildelephantattack: #Police #relatives #walked #through #forest #deadbody #young #woman

Next TV

Related Stories
#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

May 19, 2024 06:48 AM

#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

ന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സിവിൽ പോലീസ് ഓഫീസർ സഹായിച്ചെന്ന്...

Read More >>
#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

May 19, 2024 06:36 AM

#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ...

Read More >>
#drowned  | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 19, 2024 06:09 AM

#drowned | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നെന്മാറ സ്വദേശി ആലിങ്കൽ മുരളിയാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
Top Stories