#founddeath | ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിൽ; മൂന്ന് മരണം, ഞെട്ടി അയനിക്കാട് ഗ്രാമം

#founddeath | ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിൽ; മൂന്ന് മരണം, ഞെട്ടി അയനിക്കാട് ഗ്രാമം
Mar 28, 2024 02:18 PM | By Athira V

പയ്യോളി ( കോഴിക്കോട് ) : ( www.truevisionnews.com ) അയനിക്കാട് രണ്ട് പെൺമക്കളെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ആ വിവരം വീട്ടിലറിയിക്കാൻ എത്തിയപ്പോഴാണ് വീടിനകത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. സുമേഷിന്റെ ഭാര്യ 4 വർഷം മുന്നേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

വിദേശത്തായിരുന്ന സുരേഷ് ഭാര്യയുടെ മരണശേഷം തിരിച്ചുപോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി പറയുന്നില്ല. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. സുമേഷിന്റെ വീടിന് സമീപത്താണ് റെയിൽവേ ട്രാക്ക്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കുട്ടികളുടെ മരണം സംബന്ധിച്ച കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഗോപികയും ജ്യോതികയും കലാ സാഹിത്യരംഗത്ത് നല്ല കഴിവ് കഴിവ് തെളിയിച്ച കുട്ടികളാണ്. ഗോപിക പയ്യോളി ഹൈസ്കൂളിലെ 10ാം ക്ലാസിലും, ജ്യോതിക അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിൽ 5ാം ക്ലാസിലും പഠിക്കുന്നവരാണ്.

#payyoli #father #daughter #death #investigation

Next TV

Related Stories
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#arrest |  വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

Apr 27, 2024 12:27 PM

#arrest | വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍...

Read More >>
#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 27, 2024 12:24 PM

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്...

Read More >>
#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:16 PM

#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

Apr 27, 2024 12:08 PM

#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ്...

Read More >>
#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

Apr 27, 2024 11:50 AM

#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

Read More >>
Top Stories