#wildelephant | സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു,മണ്ണുത്തി പട്ടിക്കാട് ഭീതിയോടെ നാട്ടുകാർ

#wildelephant | സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു,മണ്ണുത്തി പട്ടിക്കാട് ഭീതിയോടെ നാട്ടുകാർ
Mar 28, 2024 11:50 AM | By Athira V

തൃശൂർ: ( www.truevisionnews.com ) മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകൾ തകർത്തു.

പ്രദേശത്തെ നൂറോളം തെങ്ങുകളും, 150 ഓളം കവുങ്ങുകളും, 500 വാഴകളും ആക്രമണത്തിൽ നശിച്ചു. കൂടാതെ പ്ലാവ്, മാവ്, റബ്ബർ, കടപ്ലാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രി 9 മണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം സ്ഥലത്ത് എത്തുന്നത്. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുമെങ്കിലും അതിനുശേഷം ആനകൾ വീണ്ടും ആക്രമണം അഴിച്ചു വിടും.

കൃഷികൾക്കൊപ്പം നാലോളം വൈദ്യുതി പോസ്റ്റുകളും തകർത്തിട്ടുണ്ട്. ചവിട്ടി വീഴ്ത്തിയ തെങ്ങ് വൈദ്യുതി പോസ്റ്റിൽ വീണു തെങ്ങ് നിന്ന് കത്തുകയും ചെയ്തു.

സഹോദരങ്ങളായ പൂക്കളത്ത് കളരിക്കൽ നകുലൻ, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, പരുന്നലിൽ ജോണി, മലയൻ കുന്നേൽ ഇന്ദിരാത്മജൻ, ചീരാത്ത് മഠത്തിൽ രാം കിഷോർ, എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.

#again #wild #elephant #attack #destroyed #trees #elecricity #posts #pattikkad #mannuthy

Next TV

Related Stories
#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 27, 2024 12:24 PM

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്...

Read More >>
#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:16 PM

#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

Apr 27, 2024 12:08 PM

#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ്...

Read More >>
#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

Apr 27, 2024 11:50 AM

#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

Read More >>
#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

Apr 27, 2024 11:09 AM

#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്....

Read More >>
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
Top Stories