#ArvindKejriwal | ദില്ലിയിൽ രാഷ്ട്രപതി ഭരണം? മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആലോചനയുമായി കേന്ദ്രം

#ArvindKejriwal | ദില്ലിയിൽ രാഷ്ട്രപതി ഭരണം? മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആലോചനയുമായി കേന്ദ്രം
Mar 28, 2024 10:34 AM | By VIPIN P V

ദില്ലി: (truevisionnews.com) മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ദില്ലിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി.

ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം.

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും. ദില്ലി മദ്യനയക്കേസിൽ ഇന്ന് നിർണ്ണായക ദിവസമാണ്.

ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് വന്നു.

നിയമ നടപടികൾ സുതാര്യവും നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു.

അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

#President #rule #Delhi? #After #arrest #ChiefMinister #ArvindKejriwal, #Center deliberated

Next TV

Related Stories
#sushilkumarmodi |ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

May 13, 2024 11:19 PM

#sushilkumarmodi |ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു....

Read More >>
#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

May 13, 2024 08:42 PM

#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം....

Read More >>
#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

May 13, 2024 07:29 PM

#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം...

Read More >>
 #RahulGandhi   | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

May 13, 2024 05:32 PM

#RahulGandhi | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി...

Read More >>
#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

May 13, 2024 02:38 PM

#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍...

Read More >>
Top Stories