#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ
Mar 27, 2024 04:48 PM | By Aparna NV

(truevisionnews.com) പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഉണ്ടാക്കുന്ന പ്രധാന പലഹാരമാണ് അപ്പവും പാലും. പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ്.

കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്.കുടുംബനാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും.

ക്രൈസ്തവ ഭവനങ്ങളിലെ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ ......

വേണ്ട ചേരുവകൾ:

  • പച്ചരിപൊടി 1 കിലോ
  • ഉഴുന്ന് കാല്‍ കിലോ
  • തേങ്ങ ഒന്നര മുറി
  • ജീരകം പാകത്തിന്
  • ഉള്ളി ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
  • വെളുത്തുള്ളി പാകത്തിന്

തയ്യാറാക്കുന്ന വിധം:

  • തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക.
  • പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക.
  • അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് 20 minute വേവിച്ചെടുക്കാം.

പെസഹ പാല്‍:

  • അരിപൊടി 100 ​ഗ്രാം
  • ശര്‍ക്കര അരകിലോ
  • തേങ്ങ 2 എണ്ണം
  • ജീരകം ആവശ്യത്തിന്
  • ഏലക്ക ആവശ്യത്തിന്
  • കശുവണ്ടി 10 എണ്ണം

പാകം ചെയ്യുന്ന വിധം: 

ആദ്യം ശർക്കര ഉരുകി അരിച്ചു വെക്കുക. തേങ്ങാപാൽ (രണ്ടാംപാൽ ) ശർക്കയും കൂടി ഗ്യാസിൽ വെച്ച് 10 മിനിറ്റ് ഇളക്കുക.

അരിപൊടി വെള്ളത്തിൽ കലക്കി ഇതിലേക്കു ഒഴിക്കുക. 10 മിനിറ്റ് ഇളക്കുക .ഒന്നാം പാലും ഇതിലേക്കു പതുക്കെ ഒഴിക്കുക , 3 മിനിറ്റ് നന്നായി ഇളക്കുക.

ജീരകം, cashew(നെയ്യിൽ വർത്തത് ) ,ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് ഗ്യാസിൽ വച്ച് തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങിവയ്ക്കാം.

#pesaha #appam #milk

Next TV

Related Stories
#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

May 11, 2024 03:54 PM

#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചോറിന്റെ കൂടെ അടിപൊളി കോമ്പോ...

Read More >>
#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

May 6, 2024 10:36 AM

#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

ഒരു കിടിലന്‍ ചിക്കൻ ലോലിപോപ്പ് വീട്ടില്‍...

Read More >>
#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

May 4, 2024 07:48 AM

#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ...

Read More >>
#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

May 1, 2024 03:20 PM

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് ....

Read More >>
#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

Apr 27, 2024 11:57 AM

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട...

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
Top Stories