(truevisionnews.com) മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട. കുറച്ചെടുത്ത് നല്ല ജ്യൂസ് ഉണ്ടാക്കിയാലോ...
വേണ്ട ചേരുവകൾ...
പച്ചമാങ്ങ - 1 എണ്ണം
പഞ്ചസാര - അര കപ്പ്
ഏലയ്ക്ക - 4 എണ്ണം
വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം...
മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലയ്ക്കയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്‌സിയിൽ നന്നായി അടിക്കുക.
അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തേക്കാൾ അൽപ്പം പുളിയുണ്ടാകും...
#Mango #juice #prepared #easily