ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്ത ദാന ദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

വടകര : കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ബ്ലഡ്‌ സെന്ററുകളിൽ രക്തദൗർലഭ്യം പരിഹരിക്കുന്നതിന് ബ്ലഡ്‌ ഡോനോർസ് കേരള കോഴിക്കോട് വടകരയുടെ നേതൃത്വത്തിൽ ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മലബാർ ക്യാൻസർ സെന്റർ ഉള്‍പ്പെടെയുള്ള ബ്ലഡ്‌ സെന്ററുകളിൽ രക്ത ദൗർലഭ്യമുള്ളത് കൊണ്ട് ക്യാന്‍സര്‍ രോഗികളും ദുരിതത്തിലാണ്. ജനങ്ങൾക്ക് ആശുപത്രികളിൽ ചെല്ലാനുള്ള പേടിയും യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും ചില പ്രദേശങ്ങളിൽ കണ്ടയ്‌മെന്റ് സോൺ ആവുന്നതും എല്...Read More »

ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ വനിതാ റേഡിയോളോജിസ്റ്റ്

വടകര: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ലേഡി റേഡിയോളോജിസ്റ്റിന്റെ നേതൃത്വത്തില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ആരംഭിച്ചിരിക്കുന്നു. ദിവസവും രാവിലെ 9 മണി മുതല്‍ ഈ സേവനം ലഭ്യമാണ്. ബുക്കിങ്ങിനു വിളിക്കുക. ഫോണ്‍:0496 2665000 ഡോ. സല്‍മാന്‍ സലാഹുദീന്‍കാര്‍ഡിയോളജി വിഭാഗം ഈ വരുന്ന ചൊവ്വാഴ്ച 2 മണി മുതല്‍ ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ രോഗികളെ പരിശോധിക്കുന്നു. എക്കോകാര്‍ഡിയോഗ്രഫി സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 04962664000, 8943665000Read More »

വളയം സിഎച്ച്സി വികസനത്തിന് 37.5 ലക്ഷം രൂപ

നാദാപുരം: വളയം സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് 37.5 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും നേരത്തെ 2.60 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. ഒ.പി. സൗകര്യം ഉൾപ്പെടെ ആധുനിക രീതിയിൽ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത് . എം.എൽ.എ. ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.Read More »

പിണറായി സർക്കാർ രാജിവെക്കണം: യൂത്ത് കോൺഗ്രസ്സ്

വില്യാപ്പള്ളി: സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ തട്ടിപ്പ് എന്നിവയിൽ സി.ബി.ഐ, എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ.സി.വത്സലൻ. യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി വില്യാപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.ബവിത്ത്മലോൽ,സി.ആർ.സജിത്,ജി.കെ.വരുൺകുമാർ,പി.കെ.ഷമീർ...Read More »

കാക്കക്കെന്തിന് സ്വർണ വള? ഉത്തരം റീത്ത പറയും

വടകര : കാക്ക ദൃഷ്ടിയെ നിരീക്ഷണത്തിൻ്റെ ബുദ്ധിയുടെയും കൂർമതയിൽ തോൽപ്പിച്ചിരിക്കുകയാണ് ഒരു വീട്ടുമ. ഒരു ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണം കണ്ണിമ വേഗത്തിൽ നഷ്ടപ്പെട്ടപ്പോൾ തളർന്നിരുന്നില്ല. വേണ്ടാത്ത സംശയങ്ങളിലേക്കും നീങ്ങിയില്ല ഇവരുടെ ചിന്ത. ഇവിടെ കൂടൊരുക്കാൻ കാക്കക്കെന്തിന് പൊന്ന് എന്ന് ചോദിക്കരുത്. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണവളകൾ കാക്കക്കൂട്ടിൽനിന്ന് കണ്ടെടുത്തതിന്റെ സന്തോഷത്തിലാണ്‌ ചോറോട് കുരിയാടി വരയന്റവളപ്പിലെ റീത്ത. അലക്കുകല്ലിൽ സോപ്പ്പെട്ടിക്ക് മുകളിൽ ഊരിവച്ചതായിരുന്നു തൻ്റെ രണ്ടരപവന്റെ ...Read More »

ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്

വടകര: തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ഉത്സവ ബത്തയും ബോണസ്സും ഉറപ്പ് വരുത്തുക, സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഓര്‍ഡിനസ് പിന്‍വലിക്കുക. എല്ലാ ജില്ലകളിലും ദിന നിക്ഷേപത്തിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോണ്‍/ ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രക്ഷോഭത്തിലേക്ക് . കേരള ബേങ്കിന്റെ വടകര ശാഖയുടെ മുമ്പില്‍ വെച്ച് നടന്ന പ്രതിഷേധ സമരം (സിഐടിയു) ജില്ലാ കമ്മറ്റി അംഗം വേണു കക്കട്ടില്‍ ഉല്‍ഘാടനം ചെയ്തു. വേണുപറഞ്ഞു.  പ്രീജിത്ത് കുറ്റ്യ...Read More »

ചോറോട് 24 പേര്‍ക്ക് കോവിഡ്

കോഴിക്കോട് :  ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5229 ആയി. 11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര്‍ &...Read More »

കര്‍ഷക ബില്‍ ; ഒഞ്ചിയത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വടകര: കര്‍ഷക വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂക്കര പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരവിന്ദന്‍ മാടാക്കര അദ്ധ്യക്ഷന്‍ വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ: ഇ.നാരായണന്‍ നായര്‍ മുഖ്യാഥിതി ആയിരുന്നു. ബാബു ഒഞ്ചിയം...Read More »

കൊളക്കോട്ട് കൃഷ്ണന്‍ അനുസ്മരണം പുഷ്പാര്‍ച്ചന നടത്തി

ചോറോട് : ലോക് താന്ത്രിക്ക് ജനതാദള്‍ പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറിഞ്ഞാലിയോട് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം വളര്‍ത്തി യെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കൊളക്കോട്ട് കൃഷ്ണന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം എല്‍ ജെ ഡി ജില്ലാ അദ്ധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം. കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ,കെ.ശശി മാസ്റ്റര്‍, ബ്ലോക്ക്‌മെമ്പര്‍ ബേബി ബാലമ്പ്രത്ത്, വാര്‍ഡ് മെമ്പര്‍...Read More »

വടകരക്കാര്‍ ഓര്‍ക്കുന്നു ….. എസ് പി ബിയെ ; ടി പിയുടെ ഓര്‍മ്മക്കായി പാടിയ പാട്ട്

വടകര: ആര്‍എംപി (ഐ) നേതാവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് കുറിച്ച് അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഇതിഹാസം എന്ന വടകരക്കാര്‍ ആദരവോടെ ഓര്‍ക്കുന്നു. സഖാവ് ടി.പി.യുടെ ഓര്‍മ്മയില്‍ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ‘ഇതിഹാസമാണ് നീ പ്രിയ സഖാവേ ‘ എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നില്‍ക്കുന്നു.. ഏറെ പ്രിയപ്പെട്ട ആ ഗായകന് ആദരപൂര്‍വ്വം യാത്രാമൊഴി രേഖപ്പടുത്തുന്ന...Read More »

More News in vatakara