പൊതുപ്രവര്‍ത്തകര്‍ പിന്തുടരേണ്ട രാഷ്ട്രീയമീമാംസയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍: ഡോ. എം.കെ. മുനീര്‍

താമരശ്ശേരി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിന്തുടരേണ്ട രാഷ്ട്രീയമീമാംസയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതമെന്നും പുതുതലമുറ അത് പഠനവിധേയമാക്കണമെന്നും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു. മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്‍(എസ്.ടി.യു) താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയും, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്...Read More »

ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൈയാങ്കളി; സംഘര്‍ഷം

കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൈയാങ്കളി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തില്‍ രാവിലെ 11.30 ഓടെയാണ് സംഭവം. രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. യോഗം ചേര്‍ന്ന ഹോട്ടലിന് മുമ്പിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. യോഗത്തില്‍ പങ്കെടുത്ത രണ്ട് സെക്രട്ടറിയറ്റ് അംഗങ്ങളോട് നിങ്ങള്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ചോദിച്ചതോടെയാണ് വാക്ക് തര്‍ക്കത്തിനിടയാക്കിയതെന്നാണ് വിവരം. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയി...Read More »

തെങ്ങ് വീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

കൊടുവള്ളി: വൈദ്യുതി ലൈനില്‍ തെങ്ങ് വീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കാരാട്ടുപൊയില്‍ – മഞ്ചപ്പാറ – കരുവന്‍പൊയില്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കിളച്ചാര്‍ വീട്ടില്‍ രജനിയുടെ വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊടുവള്ളി കെ.എസ്.ഇ.ബി.ഓഫീസില്‍ നിന്നും ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.റോഡില്‍ വീണു കിടന്ന വൈദ്യുതി തൂണുകളും തെങ്ങും റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പ്രദേശത്ത് ശനിയാഴ്ച വൈകീട്ട...Read More »

പീഡന പരാതിയില്‍ കായിക അധ്യാപകന്‍ പിടിയില്‍

താമരശ്ശേരി: കായികതാരമായ വിദ്യാര്‍ത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും, ഫോണിലൂടെ അശ്ലീലവും, അസഭ്യവും പറയുകയും ചെയ്ത സംഭവത്തില്‍ കായികാധ്യാപകന്‍ പിടിയില്‍. കട്ടിപ്പാറ ഹോളി ഫാമിലി എച്ച്. എസിലെ കായിക അധ്യാപകനും കോടഞ്ചേരി സ്വദേശിയുമായ പി.ടി. മിനീഷിനെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നിരുന്നു.Read More »

താമരശ്ശേരി താലൂക്കില്‍ ഈ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഈ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഈ-ഓഫീസ് സംവിധാനം സഹായകമാകുമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തഹസ...Read More »

കോവിഡ് വ്യാപനം: ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കോഴിക്കോട്: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയിരുന്നു. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്...Read More »

തിരുനെല്ലി ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം പുനരാരംഭിച്ചു

മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിലെ ബലികര്‍മ്മവും ക്ഷേത്രദര്‍ശനവും ഇന്ന് (22.07.2021-വ്യാഴാഴ്ച) മുതല്‍ കാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സാധാരണ നിലയില്‍ പുനരാരംഭിച്ചതായി തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കോവിഡ് സി കാറ്റഗറി ആയതിനെ തുടര്‍ന്നായിരുന്നു ക്ഷേത്രദര്‍ശനവും മറ്റും നിര്‍ത്തിവെച്ചിരുന്നത്.Read More »

സിനിമാ-നാടക നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തറയിലായിരുന്നു അന്ത്യം. നാടകലോകത്തു നിന്നായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളലൂടെ നിരവധി ഹാസ്യമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മ...Read More »

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടെലികോളര്‍ ട്രെയിനി തസ്തികകളിലാണ് നിയമനം. യോഗ്യത: പ്ലസ് ടു. ജൂലൈ 26 ന് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം [email protected] ഇ- മെയിലില്‍ ജൂലൈ 23 നകം അപേക്ഷിക്കണം. സമയ...Read More »

കോവിഡ് വ്യാപനം; കൊടുവള്ളിയില്‍ കര്‍ശന നിയന്ത്രണം

കൊടുവള്ളി: നഗരസഭയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി നഗരസഭയും കൊടുവള്ളി പോലീസും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൂടുതല്‍ രോഗികളുള്ള ഡിവിഷനുകളെ ക്രിട്ടിക്കല്‍ സോണുകളായി പരിഗണിച്ച് പ്രാദേശിക റോഡുകള്‍ അടച്ചിടും. അത്തരം ഡിവിഷനുകളില്‍ ആര്‍ആര്‍ടി യോഗം ദിവസേന ഓണ്‍ലൈനായി ചേര്‍ന്ന് വിലയിരുത്താനും തീരുമാനിച്ചു. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ നിര്‍ബന്ധമായും എഫ്എല്‍ടിസിയില്‍ പ്രവേശിപ...Read More »

More News in thamarassery