കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച ഡ്രൈവർക്ക് സസ്പെൻഷൻ

അങ്കമാലി : കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച കെഎസ്ആർടിസി ഡ്രൈവർ വിവി ആന്റുവിന് സസ്പെൻഷൻ. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡിയാണ് ആന്റുവിനെ സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വ്യാഴാഴ്...