മലബാറിലുമുണ്ട് ഊട്ടി ..ഒന്ന് കറങ്ങിയാലോ!

കോഴിക്കോട് ജില്ലയിലെ അതി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് കക്കയം ഡാം.പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക യാത്രയ്ക്ക് അനുയോജ്യമായ സ്ഥലം.കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ ഒരു പ്രധാന കാഴ്ച. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയിലാണ് ഈ സ്...

ഒരു യാത്രയുടെ ലഹരി തേടി നട്ടുപച്ചപ്പിലൂടെ……..

ഒരു യാത്രയുടെ ലഹരി തേടി നട്ടുപച്ചപ്പിലൂടെ........ അകവും പുറവും അടച്ചു പൂട്ടി ഒരേ വീടിൻ്റെ ഒറ്റ നിറമുള്ള ചുവരുകൾക്കിടയിൽ കഴിയുമ്പോൾ നാം നമ്മോട് തന്നെ മുഷിഞ്ഞു തുടങ്ങും. അപ്പോൾ ഒന്ന് പുറത്തിറങ്ങണം. (മാസ്കും സാനിറ്റൈസറും കുടിവെള്ളവും മറക്കണ്ട!) എന്നിട്ടാ സൈക്കിളിലോ ടൂവീലറിലോ കയറണം. നീങ്ങിത്തുടങ്ങിയാൽ മതി. വഴികൾ വിളിച്ചോളും. ആ വിളി കേട്ടുകേട്ടു പോവണ...

മൂന്നാറിലേക്ക് പോയാലോ…

കാഴ്ചകളുടെ ഒരു വസന്തമാണ് മൂന്നാര്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത്.മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പുമാണ് ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മ...

നിശബ്ദതയുടെ താഴ്‌വരയിലേക്ക്…

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ പ്രശസ്തമാണ് സൈലന്റ് വാലി ദേശീയോദ്യാനം. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന...

തേക്കടിയിലേക്ക് ഒന്ന് പോയാലോ…

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ തേക്കടി.വിദേശികൾക്കും നാട്ടുകാർക്കും ഒരിക്കലും കേരളത്തിലെ മാറ്റി നിർത്തുവാൻ സാധിക്കാത്ത വിനോദ സഞ്ചാര കേന്ദ്രം. പ്രകൃതിയുമായി ഇണങ്ങിയും പ്രകൃതിയ്ക്ക് ഒപ്പം യാത്ര ചെയ്തും തേക്കടിയെ ആസ്വദിക്കാം.കാട്ടുകടുവയും പുലിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള കാട്ടുജീവികളും മനോഹരമായ ...

മ്മടെ താമരശ്ശേരി ചുരം ഒന്ന് കണ്ടാലോ…

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്നത് താമരശ്ശേരി ചുരമാണ്.കോഴിക്കോട് ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും വയനാട് ചുരം എന്നാണ് അറിയപ്പെടുന്നത്. ചുരം കേറി വയനാട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുന്ന് ലഭിക്കുന്ന കാഴ്ച അതിമനോഹരം തന്നെ... കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാത...

ചരിത്രം ഉറങ്ങുന്ന കടല്‍ത്തീരം- കാപ്പാട്

കോഴിക്കോട് ജില്ലയുടെ ചരിത്ര കഥകളില്‍ ഏറെ പങ്കുവഹിച്ച ഇടമാണ് കാപ്പാട് ബീച്ച്. ചരിത്രം ഉറങ്ങുന്ന കടല്‍ത്തീരം. പ്രാദേശികമായി കാപ്പാട് ബീച്ചിനെ കപ്പക്കടവെന്നാണ് വിളിച്ചു പോരുന്നത്.പോര്‍ച്ചു‌ഗീസ് നാവികനായ വാസ് കോഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണ്. 1498 മേയ് 27ന് 170 ആളുകളുമായിട്ടാണ് ഗാമ ഇവിടെ കപ്പലിറങ്ങിയത്. വാസ്കോഡ ഗാമയാണ് കോഴിക്കോട്ടിലേക്കുള്ള സമ...

സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് അഥവാ സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം.നിരവധി സഞ്ചാരികളാണ് വയനാടിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടേക്ക് എത്താറുണ്ട് . സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും സൂചിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടുന്നു. നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്. റാഫ്റ്റിംഗ്, നീന്തല്‍ മ...

തെന്മലയിലേക്ക് ഒരു യാത്ര

തേനൂറും കാഴ്ചകളാണ് തെന്മല ഇക്കോ ടൂറിസം സെന്റര് സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമാണ് തെന്മല സ്ഥിതിചെയ്യുന്നത്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ള ഇടമാണ് ഇവിടം.നാലു കിലോമീറ്റര്‍ ദൂരമുള്ള സോഫ്റ്റ് ട്രെക്കിങ് മുതല്‍ തുടങ്ങുന്നു.പകുതി ദൂരം സൈക്കിളിംഗ് നടത്തി ബാക്കി ദൂരം നടന്നു പ...

ശാന്തതയും സൗന്ദര്യവും സമ്മാനിക്കുന്ന വര്‍ക്കല ബീച്ചിലൂടെ…

പരന്നുകിടക്കുന്ന അറബിക്കടലിന്റെ ഭംഗി നീണ്ടുനിവര്‍ന്ന് കിടക്കുന്ന വര്‍ക്കല ബീച്ചിലേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തുന്ന ഒരിടം കൂടിയാണ് വര്‍ക്കല ബീച്ച്. അതികം തിരക്കൊന്നുമില്ലാത്ത ഇടമാണ് വർക്കല ബീച്ച്. സമാധാന അന്തരീക്ഷ...