കര്‍ഷകര്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി ; പ്രധാനമന്ത്രി

കര്‍ഷക സമരം ശക്തമാകുന്നതിനിടെ കര്‍ഷക ക്ഷേമ പദ്ധതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി കര്‍ഷകരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം കര്‍ഷകരുടെ ഉന്നതി സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന് കൃത്യമായ ബോധം ഇതിനെക്കുറിച്ചുണ്ട്. കര്‍ഷകരുടെ ക്ഷേമം പ്രധാനപ്പെട്ടതെന്നും കര്‍ഷകരുടെ പ്രത...

ഇന്ധന വില വര്‍ധന ; നാളെ വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും ...

മന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലം ; സമരം അവസാനിപ്പിച്ച് എൽജിഎസ് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് ഉദ്യോഗാർത്ഥികൾ. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ഇന്നത്തെ ചർച്ചയിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ പ്രധാന ആവശ്യമായിരുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിന്റെ ജോലി എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിനും ...

കര്‍ഷക സമരം ; ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ചെങ്കോട്ട സംഘര്‍ഷത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടത...

എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ കെ ബാലനെ ചുമതലപ്പെടുത്തി. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ഡിവൈഎഫ്‌ഐ ഓഫിസില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ എങ്ങനെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് ...

സമരം ചെയ്യുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്നും കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം മരവിപ്പിക്കാമെന്നും നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും...

കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തിരയുന്ന ലഖാ സിദ്ദാന പഞ്ചാബിലെ ബത്ത...

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് ; യാത്രക്കാര്‍ ദുരിതത്തില്‍

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. സിഐടിയു – ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ...

കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ രണ്ട് മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇ...

കർഷക സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്നും പ്രധ...