‘പുഴുക്കട്ട’ നിറഞ്ഞ് റേഷനരി; ഭക്ഷ്യയോഗ്യമല്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്

കോട്ടയം: റേഷന്‍കടകളില്‍ വിതരണത്തിന് എത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അരിയില്‍ വ്യാപകമായ 'പുഴുക്കട്ട' കണ്ടെത്തി. വര്‍ഷങ്ങളായി കെട്ടിക്കിടന്ന അരി കാലടിയിലെ സ്വകാര്യമില്ലുകളാണ് റേഷന്‍ കടകളിലെത്തിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പ് ഗുണമേന്മ വിഭാഗത്തിന്റെ പരിശോധനയില്‍ ഈ അരി ഭക്ഷ്യ യോഗ്യമല്ലെന്നു കണ്ടെത്തി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവ...

സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നും അരി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നും  അരി എത്തിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 800 മെട്രിക് ടണ്‍ അരിയാണ് എത്തിച്ചത്. കിലോയ്ക്ക് 25 രൂപ നിരക്കിൽ തിങ്കളാഴ്ച മുതൽ സഹകരണ സംഘങ്ങൾ വഴി അരിവിതരണം ചെയ്തു തുടങ്ങും. അടുത്തയാഴ്ച അവസാനത്തോടെ 1,700 ടണ്‍ അരി കൂടി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു രൂപയ്ക്ക് അരി നല്കിയാല്‍ തൊഴിലാളികള്‍ മടിയന്‍മാരാകും; ജോണി നെല്ലൂര്‍

തിരുവനന്തപുരം: ഒരു രൂപയ്ക്ക് അരി നല്കിയാല്‍ തൊഴിലാളികള്‍ മടിയന്‍മാരാകുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് ഒരു രൂപയ്ക്ക് അരി നല്‍കേണ്ട ആവശ്യമുണ്ടോയെന്നും മൂന്ന് രൂപയ്ക്ക് അരി നല്‍കിയാല്‍ പോരെയെന്നും ജോണി നെല്ലൂര്‍ ചോദിച്ചു.