മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പൊലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും നടത്തിയിരുന്നു. പീഡനത്തിന് ഇരയായവരില്‍ നിന്ന് പോലും ഇയാള്‍ പണം വാങ്ങിയെന്നും വിവരം. ഇയാളുടെ സാമ്പത്തിക വിവരങ്ങ...

വയനാട് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി പൊലീസ്

നെല്ലിയമ്പം : വയനാട് നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയാണ് റിട്ടേര്‍ഡ് അധ്യാപകനായ കേശവനും ഭാര്യ പദ്മാവതിയും കൊല്ലപ്പെട്ടത്. രണ്ടു പേരെയും വെട്ടിയും കുത്തിയും അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് പൊലീസ് പറ...

കുഴൽപ്പണകേസ് ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കുഴൽപ്പണകേസിൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊ...

ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിയ കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിയ കേസിലെ പ്രതി അജീഷ്, വെഞ്ഞാറമൂട് പൊലീസ് പിടിയിലായി. അജീഷിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ ഭാര്യ ലക്ഷ്മിയെ പൊലീസ് ഇന്നലെ സംഭവസ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുത്തേറ്റ നിധീഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ലക്ഷ്മിയും നിധിഷും നേരത്തേ സുഹൃത്തുക്കളാണ്. ഈ...

യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

കൊച്ചി  :  കൊച്ചിയിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ. ആലപ്പുഴ സ്വദേശിയായ അജ്മൽ, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ട് പോയത്. സുഹൃത്തിന്റെ ഫ്ലാറ്റി...

യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു ; യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം  :  ആറ്റിങ്ങലിൽ യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ഭർത്താവ് അജീഷ് ഒളിവിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രശ്മിയാണ് നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനി...

എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് പരാതി

കൊച്ചി : എറണാകുളം പള്ളുരുത്തിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളി. ഇന്നലെ രാവിലെ മുതലാണ് ...

പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; മൂന്നു പൊലീസുകാർക്ക് പരിക്ക്

കോട്ടയം : കടുത്തുരുത്തിയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സിഐ പി.എസ് സംസൺ ,എസ്ഐ ടി ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ഡി.വൈ.എസ്....

ദളിത് യുവാവിനെ എസ്ഐ മർദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതി ; പൊലീസ് കേസെടുത്തു.

ബെംഗളൂരു : കർണാടക ചിക്മഗളൂരുവില്‍ ദളിത് യുവാവിനെ എസ്ഐ മർദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്ഐ അർജുനെതിരെ പൊലീസ് കേസെടുത്തു. എസ്‍സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്ഐയെ നേരത്തെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു. പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെ...

ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു

കോഴിക്കോട് : മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും പേര് വെബ്സൈറ്റില്‍ നിന്നും നീക്...