കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം.

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന്‍ തയാറാണന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്...

ഫോൺ വിളിയുടെ ആവശ്യം പറയും; അടിപൊളി ഫീച്ചറുമായി ട്രൂ കോളർ

ഇത്തരം സാഹചര്യങ്ങളിൽ വിളിക്കുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഒരാളെ ഫോൺവിളിക്കാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. കോൾ റീസൺ ഫീച്ചർ എന്നാണിതിന് പേര്. ഇതുവഴി ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം പറയാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്...

സ്ത്രീകൾക്കെതിരായ മോശം പരാമാർശം; അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് ന...

കളമശ്ശേരി മെഡിക്കൽ കോളജ് വിവാദം : ജീവനക്കാരുടെ മൊഴി ഇന്ന് രേഖപെടുത്തും

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജില്‍  കൊവിഡ് ഐസിയുവിൽ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തിൽ മറ്റു ജീവനക്കാരുടെ മൊഴി ഇന്ന് എടുക്കും . ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്ന...

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കവും ജോസ് കെ മാണിയുടെ ഇടതു മുന്നേറ്റവും ചര്‍ച്ചയാകും

എറണാകുളം : യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ആണ് യോഗം . ജോസ് കെ മാണി ഇടത് ക്യാമ്പിലെത്തിയ സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ സ്വീകരിക്കേണ്ട പുതിയ നിലപാടും യുഡിഎഫില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്...

വാളയാര്‍ കേസ് :ദുരൂഹത ഉണര്‍ത്തി വനിതാ പോലീസുകാരുടെ പൊലീസിന്‍റെ മൊഴിയെടുപ്പ്

പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്നിട്ട്  ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസിന്‍റെ മൊഴിയെടുപ്പ്. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പൊലീസുകാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി പെൺകുട്...

എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

എറണാകുളം : സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്‍റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു. ശിവശങ്കർ അന്വേഷണവുമായി ...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

കോട്ടയം : കോട്ടയം വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബാബു വീട...

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴയും അയോഗ്യതയും

തിരുവനന്തപുരം : മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത്കുമാര്‍ മറുപടി  നല...

കോഴിക്കോട് ജില്ലയില്‍ 1048 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍  പുതുതായി വന്ന 1048 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29708 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 122673 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 305 പേര്‍ ഉള്‍പ്പെടെ 3208 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 7130 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 530564 സ്രവസാംപിളുകള്‍ അയച്ചതില്‍ 529...