കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് : അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ 8 പേർ കുറ്റക്കാർ

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം വിധി. അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 8 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുട്ടിയുടെ അമ്മ ഒന്നാം പ്രതിയും രണ്ടാനച്ഛൻ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് 10 കൊല്ലം തടവും വി...

പൊതുസഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും. രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷം ...

കോഴിക്കോട് ഷിഗെല്ല രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്.

കോഴിക്കോട് : കോഴിക്കോട് ഷിഗെല്ല പടര്‍ന്ന കോട്ടാംപറമ്പില്‍ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോട്ടാംപറമ്പില്‍ 11 ...

ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന്‍ കോഴിക്കോട് മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്ത് കണ്ടെത്തിയ ഷിഗെല്ല രോഗം മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ടു ചെയ്ത ഉടന്‍ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് സംഘം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യ...

സത്യപ്രതിജ്ഞ നാളെ ; കോവിഡ് മാനദണ്ഡങ്ങൾ കർശനം

കോഴിക്കോട് : കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ (ഡിസംബർ 21ന് ) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ (മൂന്നാം നില) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗവും മുൻ ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം ...

ഷിഗല്ല രോഗം ; കോഴിക്കോട് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് : കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന...

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് മുന്നേറ്റം ; ലീഡ് നിലകളും വിജയികളും

കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് വിജയികള്‍ ചെട്ടികുളം - ഒ.പി. ഷിജിന - 2353 -എല്‍.ഡി.എഫ് എരഞ്ഞിക്കല്‍ - എടവഴിപീടികയില്‍ സഫീന - 1967 - എല്‍.ഡി.എഫ് പുത്തൂര്‍ - വി.പി. മനോജ്് - 1915 - എല്‍.ഡി.എഫ് മൊകവൂര്‍ - എസ്.എം. തുഷാര - 2446 - എല്‍.ഡി.എഫ് കുണ്ടൂപ്പറമ്പ് - കെ. റീജ -1877 എല്‍.ഡി.എഫ് കരുവിശ്ശേരി - വരുണ്‍ ഭാസ്‌കര്‍ - 224...

ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങളെ സിപിഐ എം‌ അഭിവാദ്യം ചെയ്തു

തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്‌ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയറ്റ്‌ . കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച്‌ നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍ക...

ഇടതുമുന്നണിയുടേത് ആവേശകരമായ വിജയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടതുമുന്നണിയുടേത് ആവേശകരമായ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ദല്ലാൾമാർ കുപ്രചാരകർ, വലതുപക്ഷ വൈതാളികർ, പ്രത്യേക ലക്ഷ്യമായി നീങ്ങിയ കേന്ദ്ര ഏജൻസികൾ എന്നിവർക്ക് ജനങ്ങൾ ഉചിത മറുപടി നൽകിയെന്നും. യുഡിഎ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകുന്നേരം ആറുമണിക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനം വൈകുന്നേരം ആറുമണിക്ക് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു യുഡിഎഫും ബിജെപിയും തെ...