കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് : വിരമിച്ച അധ്യാപക ദമ്പതിമാരെ വീടിന് സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍(72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ...

കോഴിക്കോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ (24) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.മാതാവ്: മിനി. സഹോദരൻ: ശ്രുധിൻ.

കോഴിക്കോട് ജില്ലയില്‍ 2252 പേര്‍ക്ക് കോവിഡ്; 1348 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : കോഴിക്കോട്  ജില്ലയില്‍ 24/07/2021 (ശനിയാഴ്ച ) 2252 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2233 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16...

സഖാവിൻ്റെ “കൊലായാളി “ക്കൊപ്പം പാർട്ടി എം എൽ എ – വിവാദത്തിലെ യാഥാർത്ഥ്യം എന്ത്?

വടകര : ''ഈ ഒരു ഫോട്ടോസ് കണ്ടാൽ ആർക്കും മനസ്സിലാകില്ല, പക്ഷേങ്കിൽ മങ്ങലാട്ടേ വോളിബോൾ കോർട്ടിൽ വെച്ച് നമ്മുടെ സഖാവ് കുമാരേട്ടൻ രക്തസാക്ഷിയായതിൽ ഒന്നാം പ്രതിയാണ് കുഞ്ഞമ്മദ് കുട്ടി മാഷ കൂടെ നിൽക്കുന്നത്, അസ്സൽ ഫോട്ടോല്ലേ?....... കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നീണാൽ വാഴട്ടെ......."   ഇടതുപക്ഷ സൈബർ ഫ്ലാറ്റ് ഫോമുകളിൽ പടർന്നൊഴുകുന്ന ശബ്ദ സന്ദ...

കോഴിക്കോട് വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിലായി. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. മിനീഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. സ്കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ വിദ്യാർത്ഥികളെ ചീത്ത വിളിക്കുന്ന ശബ്ദ ...

കോഴിക്കോട് വിവിധയിടങ്ങളില്‍ ചുവപ്പ് മഴ പ്രതിഭാസം

കോഴിക്കോട് : കോഴിക്കോട് വിവിധയിടങ്ങളില്‍ രാത്രി പെയ്ത മഴവെള്ളത്തിന് ചുവപ്പ് നിറം. കുന്ദമംഗലം , വടകര മേഖലകളിലാണ് ഇന്നലെ രാത്രി പെയ്യ്ത മഴവെള്ളത്തില്‍ ചുവപ്പ് നിറം കണ്ടെത്തിയത്. കുന്ദമംഗലത്ത് പെരിങ്ങളം റോഡില്‍ പൂമുള്ളകുഴിയില്‍ മാലാത്ത് മീത്തല്‍ ഷമീറിന്‍റെ വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിലാണ് ചുവപ്പ് നിറം കണ്ടത്. ബുധനാഴ്ച രാത്ര...

കോഴിക്കോട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി.

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വച്ച് ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു. പൊലീസും അഗ്നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക...

ജേണലിസ്റ്റാകണം; കവയിത്രി മിനി സജി തുല്യതാ പരീക്ഷ എഴുതുന്നു

കോഴിക്കോട്:കവയിത്രിയും മോട്ടിവേഷണല്‍ സ്പീക്കറും പുസ്തക നിരൂപകയുമായ മിനി സജി ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ലക്ഷ്യം ഒന്നു മാത്രം- ജേണലിസ്റ്റാകണം. നടുവണ്ണൂര്‍ തുല്യത സമ്പര്‍ക്കപഠന കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കൂരാച്ചുണ്ട് ഗ്രാമത്തില്‍നിന്നുള്ള മിനിയ്ക്ക് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് പഠനം നിര്‍ത്തേണ്ടിവന്നത്. 47...

കോഴിക്കോട്;വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പെലീസിന്‍റെ പ്രാഥമിക നിഗമനം. മുമ്പും ഇയാൾ പലർക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമ...

മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; കച്ചവടക്കാർ പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിൽ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ കട അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ...