സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി ; സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

എറണാകുളം : സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍   സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. ഇതോടെ സിബിഐ അന്വേഷണത്തിന് തുടക്കത്തിലേ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണം തുടരട്ടെ എന്ന് വാക്കാൽ പരാമര്‍ശിക്കുകയും ചെയ്തു. വ്യാഴാഴ്ച...

കണ്ണൂർ തളിപ്പറമ്പ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു . തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയിൽ ഭരതൻ(75) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഭരതൻ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. അതേസമയം ജില്ലയില്‍ 519 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 30) കൊവിഡ് ബാധ സ്ഥിരീകരിച്ചു...

പാലാരിവട്ടം പാലം പൊളിക്കല്‍ പുരോഗമിക്കുന്നു

എറണാകുളം : പുതുക്കി പണിയുന്ന പാലാരിവട്ടം പാലം പൊളിക്കല്‍ പുരോഗമിക്കുന്നു. പാലാരിവട്ടം മേല്‍പ്പാലത്തിൽ നിന്നും കോൺക്രീറ്റ് മുറിച്ചു മാറ്റുന്ന ജോലികൾ തുടങ്ങി. പാലത്തിനു മധ്യഭാഗത്തുള്ള ഡിവൈഡറാണ് ആദ്യം നീക്കം ചെയ്യുക. പാലത്തിനു മുകളിലെ ടാറിംഗ് ഇളക്കി മാറ്റുന്ന പണികൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് കോൺക്രീറ്റ് ഭാഗങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയത്....

ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസ് ; അന്വേഷണം അവസാനിപ്പിക്കുന്നു.

കണ്ണൂര്‍ : കണ്ണൂര്‍ ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നു. കേസിൽ ആർക്കെതിരെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകി. കൺവെൻഷൻ സെന്ററിന് അനുമതി വൈകിയത് നിർമ്മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്...

ബംഗളൂരുവിൽ വച്ച് കാണാതായ പെൺകുട്ടിയെ കളിയിക്കാവിളയിൽ കണ്ടെത്തി; തട്ടിക്കൊണ്ട് പോകലിന് പുറകില്‍ മലയാളി

തിരുവനന്തപുരം: ബംഗളൂരുവിൽ വച്ച് കാണാതായ പെൺകുട്ടിയെ കളിയിക്കാവിളയിൽ കണ്ടെത്തി. ഐസ്ക്രീം നല്‍കി കുട്ടിയെ തട്ടികൊണ്ട് പോയതിന് പുറകില്‍ മലയാളി. സംഭവം അന്വേഷിക്കുന്നതിനായി ബെംഗളൂരു ഊപ്പർസെട്ട് പൊലീസ് സംഘം നാഗര്‍വിലിലേക്ക് തിരിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ്...

ലൈഫ് മിഷന്‍; സർക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതി അഭിഭാഷകന്‍

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ സർക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന കെവി വിശ്വനാഥൻ. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് സർക്കാറിനു വേണ്ടി കെവി വിശ്വനാഥൻ വാദിക്കുക. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ...

വർക്കലയിൽ കോൺട്രാക്ടറും കുടുംബവും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വർക്കലയിൽ കോൺട്രാക്ടറും കുടുംബവും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്. മരിച്ച ശ്രീകുമാര്‍ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികൾ സബ്കൊണ്ട്രാക്ട് ആയി അശോക് കുമാറിനായിരുന്നു നൽകിയിരുന്നത്. എന്നാൽ അശോക് കുമാർ ജോലി തുടങ്ങാത...

സ്വ‍ർണക്കടത്ത് കേസ്: കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് കൗൺസില‍റെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസില‍ർ കാരാട്ട് ഫൈസലിൻ്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപെട്ടാണ് റെയ്ഡ്. ഇന്ന് പുല‍ർച്ചെ നാല് മണിയോടെ കസ്റ്റംസിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരാണ് ഫൈസലിൻ്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയ...

അണ്‍ലോക്ക് അഞ്ചാം ഘട്ടം; സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതില്‍ ആശങ്ക

തിരുവനന്തപുരം : അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷമേ നടപ്പാക്കൂ. വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലോചിച്ചേ തീരുമാനം എടുക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ...

കോവിഡ് ബാധിച്ച് കോഴിക്കോട് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട് : കോവിഡ് രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നതിനിടെ കോഴിക്കോട് കോവിഡ് രോഗം ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ചാലിയം തൈക്കടപ്പുറത്ത് തോട്ടുങ്ങൽ മുഹമ്മദ് ശരീഫിന്റെ മകൻ മുഹമ്മദ് റെസിൻ ആണ് മെഡിക്കൽ കോളജിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 6.05-നാണ് മാതൃ-ശിശുസംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ ആൻറിജൻ പരിശോധനയിൽ പോസിറ്റ...