ഐ പി എല്ലില്‍ ഇന്ന് ആദ്യ ക്വാളിഫയർ ; ഡൽഹിയും മുംബൈയും നേര്‍ക്കുന്നേര്‍

ദുബായ് : ഐ പി എല്‍ 13ആം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യത്തെ ക്വാളിഫയർ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന്...

ഐ പി എല്‍ പൂരം ; ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌ – ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം.

ദുബായ് : ഐപിഎൽ ക്രിക്കറ്റ്‌ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌–-ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി പട്ടികയിൽ രണ്ടാമൻമാരായാണ്‌ ഡൽഹി കുതിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ ക്വാളിഫയർ. തോറ്റെങ്കിലും ബാംഗ്ലൂർ പ്ലേ ഓഫിൽ കടന്നു. റൺനിരക്കിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനേക്കാൾ മുമ്പിലെത്തിയതാണ്‌ അവർക്ക്‌ തുണ...

സജീവ ക്രി്ക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാട്‌സണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര് കിംഗ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍. സജീവ ക്രി്ക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം വാട്‌സണ്‍ സിഎസ്‌ക് താരങ്ങളുമായി പങ്കുവച്ചു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമ...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാമത് സീസൺ റെക്കോർഡ് കാഴ്ചക്കാരെ നേടിയതിൽ അത്ഭുതമില്ലെന്ന് സൗരവ് ഗാംഗുലി.

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസൺ റെക്കോർഡ് കാഴ്ചക്കാരെ നേടിയതിൽ അത്ഭുതമില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായാണ് ഐപിഎലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ അഭൂതപൂർവമായ ഈ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ ഗാംഗുലി പ്രതികരിച്ചത്. “...

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ചരിത്ര വിജയം.

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ചരിത്ര വിജയം. 10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. 115 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 12.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയിക്കുകയായിരുന്നു. ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മുംബൈക്കായി 68 റൺസ് നേടി പുറത്താവാതെ നിന്ന ഇഷ...

വനിതാ ഐപിഎൽ ; താരങ്ങൾ യുഎഇയിൽ എത്തി

ദുബായ് : വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കാനുള്ള താരങ്ങൾ യുഎഇയിൽ എത്തി. ടൂർണമെൻ്റിനുള്ള ഇന്ത്യൻ താരങ്ങളാണ് പ്രത്യേക വിമാനത്തിൽ യുഎഇയിലെത്തിയത്. ഒക്ടോബർ 13ന് മുംബൈയിലെത്തിയ താരങ്ങൾ അവിടെ 9 ദിവസത്തെ ക്വാറൻ്റീൻ പൂർത്തീകരിച്ചതിനു ശേഷമാണ് എത്തിയത്. യുഎഇയിൽ ഇവർ 6 ദിവസം ക്വാറൻ്റീനിൽ തുടരും. നവംബർ 4 മുതൽ 9 വരെയാണ് വനിതാ ഐപിഎൽ നടക്കുക. ഇക്കൊല്ലം ടീമുക...

ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയിൻ ബ്രാവോ നാട്ടിലേക്ക് മടങ്ങും

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയിൻ ബ്രാവോ നാട്ടിലേക്ക് മടങ്ങും. ഐപിഎലിൽ മോശം പ്രകടനങ്ങളിൽ പതറുന്ന ചെന്നൈയ്ക്ക്  ഇതും വീണ്ടും തിരിച്ചടിയാകും. താരം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമായ ചെന്നൈക്ക് ബ്രാവോയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്. ...

ഐ പി എല്‍ ; ചെന്നൈയുടെ സൂപ്പര്‍ താരം ബ്രാവോയ്ക്ക് ചില മത്സരങ്ങൾ നഷ്ടമായേക്കും

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്ക് വരുന്ന് ചില മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പരുക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. തുടർ തോൽവികളുമായി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ബ്രാവോയുടെ അഭാവം കനത്ത തിരിച്ചടിയാവും....

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് വിജയം

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഒരു ബോള്‍ അവശേഷിക്കെ വിജയറണ്‍സ് നേടി. സെഞ്ചുറി നേട്ടവുമായി ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയത്തിന് കരുത്ത് പകര്‍ന്നത്. 58 പന്തില്‍ ഒരു സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത് ധവാന്‍ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍...

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് മോർഗനു കൈമാറി

ദുബായ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ നിയമിച്ചു. തൻ്റെ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് മോർഗനു കൈമാറുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സീസണിൽ ബാറ്റ്സ്മാനെന്ന നിലയിൽ കാര്യമായ സംഭാവനകൾ ടീമിനു നൽകാൻ കഴിയാതിരുന്ന തനിക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി എടുത്ത തീരുമാനമാണെന്ന് കാർത്തി...