പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം ; പ്രതി പിടിയില്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച്ച മധ്യ പ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന...

വാട്ട്സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി അർണബ് ഗോസ്വാമി

മുംബൈ: വാട്ട്സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ മറ്റു മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് അസംബന്ധമെന്നാണ് അർണബിന്റെ നിലപാട്. ...

ഗൂഗിള്‍ പേയ്ക്ക് തിരിച്ചടി ; വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് ഫോണ്‍പേ

ദില്ലി: യുപിഐ വിപണിയില്‍ നേട്ടമുണ്ടാക്കി  ഫോണ്‍പേ. ഗൂഗിളിന്റെ മേധാവിത്വമാണ് ഫോണ്‍പേ തുടര്‍ച്ചയായി തകര്‍ത്തത്. മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചുകയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം, കൂടാതെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള...

പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിന് ഇരയാക്കി.

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം. പതിമൂന്നുകാരിയെ ഒന്‍പത് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. അഞ്ച് ദിവസത്തോളമാണ് സംഘത്തിന്‍റെ കൂട്ടബലാത്സംഗത്തിന് പെണ്‍കുട്ടി ഇരയായതെന്നാണ് പൊലീസ് വിശദമാക്കിയത്. സംഭവത്തില്‍ ഏഴുപേര്‍ ഇതിനോടകം അറസ്റ്റിലായതാ...

തെര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ് ; മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെത്തി

ദില്ലി: നിയമസഭ തെര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ നാളെ തുടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക്

ദില്ലി:  കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക്. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടെയുള്ളവരോട് ഇന്ന് എന്‍ഐഎ ഹെഡ് ക്വട്ടേഴ്‌സില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സിര്‍സ വ്യക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്ത്‌വന്ത് സിങ് പന്നുവിനെ...

രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്നും തുടരും

ദില്ലി: രാജ്യത്ത് വാക്സിനേഷൻ ഇന്നും തുടരും. 1.91 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ കുത്തിവെപ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലി അടക്കമുള്ള ഇടങ്ങളിൽ കൊവിഡ് കുത്തിവെപ്പിന് ശേഷം ചിലർക്ക് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ...

കർഷകർ നടത്തിവരുന്ന സമരം അൻപത്തൊന്നാം ദിനത്തിലേക്ക്

ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ കർഷകർ നടത്തിവരുന്ന സമരം അൻപത്തൊന്നാം ദിനത്തിലേക്ക് . സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലും മാറ്റമില്ലെന്ന് കർഷകർ വ്യക്തമാക്കി. അതേസമയം കർഷക സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും കിസാ...

ഇന്ത്യക്ക് കനത്ത തിരിച്ചടി ; ജസ്പ്രീത് ബുംറയ്ക്ക് പരുക്ക്.

ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ജസ്പ്രീത് ബുംറയ്ക്ക് പരുക്ക്. അടിവയറ്റിലെ വേദനയെ തുടർന്ന് താരം അവസാന ടെസ്റ്റ് കളിക്കില്ല. മുൻനിര പേസർമാരെല്ലാം പരുക്കു മൂലം പുറത്തിരിക്കുന്ന സമയത്ത് ബുംറ കൂടി പുറത്തായത് ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരൊക്കെ പുറത്താണ്. ബുംറ കൂടി പുറത്തായതോടെ അവസാന ടെസ്റ...

സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കൾ സുപ്രീം കോടതിയില്‍ ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും. ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്...