തെരുവ് ജീവിതമില്ലാത്ത കോഴിക്കോട് യാഥാര്‍ത്ഥ്യമാകുന്നു ; ഉദയം പ്രധാന കേന്ദ്രം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോട് : കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം നാളെ വൈകീട്ട് 5.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ചേവായൂര്‍ ത്വക്ക് ര...

കോഴിക്കോട് ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് ഹരിതനിയമങ്ങള്‍ കൈപ്പുസ്തകം കൈമാറി

കോഴിക്കോട് : ഹരിതകേരള മിഷനും കിലയും ചേര്‍ന്ന് തയ്യാറാക്കിയ 'ഹരിതനിയമങ്ങള്‍ - ഹരിതകേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികള്‍' കൈപ്പുസ്തകം ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് കൈമാറി. സിറ്റി പോലീസിന്റെ പരിധിയിലുള്ള സ്റ്റേഷനുകള്‍ക്ക് നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജും റൂറല്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള പു...

മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് അധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി വാട്ട്സ് ആപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങൾ വഴിയോ എത്തിച്ചാൽ മതി. അധ്യാപക സംഘടനകൾ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാ...

കടലുണ്ടിയിലെ കോവിഡ് ആശുപത്രി മന്ത്രി നാടിന് സമർപ്പിച്ചു

കോഴിക്കോട് : കടലുണ്ടിയിലെ കോവിഡ് ആശുപത്രി പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കടലുണ്ടി പഞ്ചായത്തിൽ കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് 'നമ്മൾ ബേപ്പൂർ ' പദ്ധതിയുടെ ഭാഗമായി ആശുപത്രി ആരംഭിച്ചത്. കടലുണ്ടി റെയിൽവേ ഗേയിറ്റിന് സമീപം പരിരക്ഷ പിലിയേറ്റീവ് കെയ...

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ തൃശ്ശൂരിൽ ആംബുലൻസ് കൈമാറി

തൃശൂർ : തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. മേയർ എം കെ വർഗീസിന് ബോബി ഫാൻസ് കോ ഓർഡിനേറ്റർമാരായ ജോജി എം ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജൻ, വികസന സ്റ...

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ കണ്ണൂരിൽ ആംബുലൻസ് കൈമാറി

കണ്ണൂർ : കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. എം പി കെ സുധാകരന് ബോബി ഫാൻസ്‌ കോ ഓർഡിനേറ്ററായ പി അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ധർമടം നിയോജക മണ്ഡലം കോ ഓർഡിനേറ്റർ സി രഘുനാഥ്, അഴിക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന...

കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

കോഴിക്കോട് : കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭുവുമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ്‌ ആബുലൻസ് കൈമാറി. ബോബി ഫാൻസ് കോ ഓർഡിനേറ്റർ മാരായ ലിഞ്ചു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ പി രാജേഷിന് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതുപോലെ ആംബുലൻസ് കൈമാറിയിരുന്നു

സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി

കണ്ണൂര്‍ : ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. സി. രഘുനാഥ് പത്രിക നൽകിയ വിവരം അറിയില്ലെന്നാിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്. കണ്ണൂർ ഡിസിസി സ...

പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

പെട്ടിമുടി : പെട്ടിമുടി ദുരന്തബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ദുരന്തത്തിൽപെട്ട എട്ടു കുടുംബങ്ങൾക്കാണ് കുറ്റിയാർവാലിയിൽ വീട് നിർമിച്ച് നൽകിയത്. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിച്ചു. നവംബർ ഒന്നിന് മന്ത്രി എം. എം. മണി തന്നെയായിരുന്നു വീടിനായുള്ള തറക്കല്ലിട്ടത്. കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണൻ ദേവൻ പ്ലാന്റേഷൻ ...

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം ; ക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.

കാസര്‍ഗോഡ്‌ : കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. അബ്ദുൽ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറി ഇർഷാദാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ എംഎസ്എഫ് നേതാവും പ്രതിയാണ്. യൂത്ത് ലീഗ് ...