കാര്‍ഷിക- വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും ; പ്രധാനമന്ത്രി

കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സര്‍വ മേഖലയിലും ഗുണപരമായ ...

കര്‍ഷകര്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി ; പ്രധാനമന്ത്രി

കര്‍ഷക സമരം ശക്തമാകുന്നതിനിടെ കര്‍ഷക ക്ഷേമ പദ്ധതിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി കര്‍ഷകരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം കര്‍ഷകരുടെ ഉന്നതി സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന് കൃത്യമായ ബോധം ഇതിനെക്കുറിച്ചുണ്ട്. കര്‍ഷകരുടെ ക്ഷേമം പ്രധാനപ്പെട്ടതെന്നും കര്‍ഷകരുടെ പ്രത...

കര്‍ഷക സമരം ; ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ചെങ്കോട്ട സംഘര്‍ഷത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടത...

കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ

കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരും പരിശോധന കർശനമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നു ...

കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തിരയുന്ന ലഖാ സിദ്ദാന പഞ്ചാബിലെ ബത്ത...

കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ രണ്ട് മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇ...

കർഷക സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്നും പ്രധ...

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ കേന്ദ്രസര്‍ക്കാരിന് സമയം ഉണ്ടെന്ന കര്‍ഷ സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ...

എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കല്‍ സര്‍ക്കാര്‍ ലക്ഷ്യം – മുഖ്യമന്ത്രി

കോഴിക്കോട് : സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ഏഴ് വിദ്യാലയങ്ങളിലുള്‍പ്പെടെ സംസ്ഥാനത്തെ 111 വിദ്യാലയങ്ങളിലെ നവീകരിച്ചതും പുതുതായി നിര്‍മ്മിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്...

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന്

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന് നടക്കും. ഡല്‍ഹി നഗരപരിധി ഒഴിച്ച് രാജ്യത്തെ എല്ലായിടങ്ങളും ഇന്നത്തെ മൂന്ന് മണിക്കൂര്‍ നീളുന്ന റോഡ് തടയല്‍ സമരത്തിന്റെ ഭാഗമാകും എന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനാലാണ് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതെന്നും ടിക്കാ...