സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പിള്ള ഗ്രൂപ്പ് എല്‍ഡിഎഫിനെ പിന്തുണയ്ക്കും

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-ബി എല്‍ഡിഎഫിനെ പിന്തുണയ്ക്കും. ഇടതു സ്ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരംഗം മാത്രമാണ് പാര്‍ട്ടിക്ക് നിയമസഭയിലുള്ളത്.

ഡല്‍ഹി ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെ; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരേ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ പ...

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; വന്‍ സജ്ജീകരണങ്ങളൊരുക്കി രാഷ്ട്രീയ കക്ഷികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കു ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് രാഷ്ട്രീയ കക്ഷികള്‍ വന്‍ ഒരുക്കങ്ങളാണു നടത്തുന്നത്. ബൂത്ത് തലത്തില്‍ കാര്യക്ഷമമായ പദ്ധതികളാണ് ബിജെപി ആസൂത്രണം നടത്തിയിരിക്കുന്നത്. ബൂത്തുകളിലും പരിസര പ്രദേശങ്ങളിലുമായി 6,000 ചാരകാമറകള്‍ സ്ഥാപിച്ചതായി ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നു. വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി വോട...

ഡല്‍ഹിയില്‍ സിപിഎം എഎപിയെ പിന്തുണക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു പാര്‍ട്ടികള്‍ മത്സരിക്കാത്ത സീറ്റുകളിലായിരിക്കും എഎപിയെ പിന്തുണയ്ക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇടതു സഖ്യം ശക്തിപ്പെടുത്തണം എന്ന ആഹ്വാനവുമായി സിപിഎം കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. ആദിവാസികള്‍, ദളിത്...

ജമ്മു-കാഷ്മീരിലും ജാര്‍ഖണ്ഡിലും മൂന്നാംഘട്ട പോളിംഗ് ആരംഭിച്ചു

ശ്രീനഗര്‍/റാഞ്ചി: ജമ്മു-കാഷ്മീരിലും ജാര്‍ഖണ്ഡിലും മൂന്നാംഘട്ട പോളിംഗ് ആരംഭിച്ചു. കാഷ്മീരില്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ജാര്‍ഖണ്ഡില്‍ മാവോയിസ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ധന്‍വാര്‍ മണ്ഡലത്തില്‍ സുരക്ഷാ സേനയും മാവോയിസ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. മറ്റ് അനിഷ്ടസംഭവങ്ങളൊന...

പേയ്മെന്റ് സീറ്റ് വിവാദത്തില്‍ അന്വേഷണം തുടരാമെന്ന് ലോകായുക്ത

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഐയുടെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ അന്വേഷണം തുടരാമെന്ന് ലോകായുക്ത ഉത്തരവിട്ടു. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മിനിറ്റ്സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്. അതേസമയം രേഖകള്‍ പിടിച്ചെടുക്കണമെന്ന ഉത്തരവ് മരവിപ്പിച്ച കോടതി, അന്വേഷണ...

കാഷ്മീരിലും ജാര്‍ഖണ്ഡിലും ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: കാഷ്മീരിലും ജാര്‍ഖണ്ഡിലും ഒന്നാം ഘട്ട പോളിംഗ് രാവിലെ ഏഴിനു തുടങ്ങി. മന്ദഗതിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതായാണു റിപ്പോര്‍ട്ട്. വൈകുന്നേരം മൂന്ന് വരെയാണ് കാഷ്മീരില്‍ പോളിംഗ് സമയം. നക്സല്‍ ഭീഷണിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡ് നേരിടുന്ന സുരക്ഷാ പ്രശ്നം. ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇര...

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനായി ബിജെപിക്ക് എഎപിയുടെ വെല്ലുവിളി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാന്‍ ബിജെപിക്ക് എഎപിയുടെ വെല്ലുവിളി. ഡല്‍ഹിയില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയോട് എഎപി ആവശ്യപ്പെട്ടുന്നത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ നജീബ് ജംഗ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സമയത്...

പ്രചാരണ പോസ്റ്ററില്‍ ഫോട്ടോ മാറ്റി നല്‍കി സ്ഥാനാര്‍ഥി മനുഷ്യമനസ്സ് കീഴടക്കി

ന്യൂഡല്‍ഹി: സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പോസ്റര്‍ കണ്ടാണു ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തത്. ഒടുവില്‍ വിജയിച്ച സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോ പത്രത്തിലൂടെയും അല്ലാതെയും പുറത്തുവന്നതോടെ വിദ്യാര്‍ഥികള്‍ ഞെട്ടി. വിജയിച്ച കനിക ശെഖാവത്തല്ല പോസ്ററിലുണ്ടായിരുന്നതെന്നും മറിച്ച് മോഡലും ടെല...

ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും 10 സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദിഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോണ്ഗ്രസ് മുന്നേറുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇവിടെ നാല് മണ്ഡലങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ സമാജ്വാദി പ...