പിഞ്ചു കുഞ്ഞിനെ കൊന്ന ഉണ്ണികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ എറിഞ്ഞു  കൊന്ന അച്ഛന്‍  ഉണ്ണികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ.തിരുവല്ല പാച്ചന്നൂർ ആണ് സംഭവം. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ : ഇന്നലെ രാത്രി 9 മണിയ്ക്കാണ് സംഭവത്തെ തുടര്‍ന്ന്‍  അമ്മ പോലീസിൽ പരാതി നൽകിയത്. 7 മണിയോടെ യാണ് കുട്ടിയെ അച്ഛൻ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് പോയത്. തിരിച്ചു വരാത്തതിൽ സംശയം തോന്നി പോലീസിൽ ...

തൃശൂർ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍

തൃശൂർ : തൃശൂർ മാള പിണ്ടാണിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍ . ഷിൻസാദാണ് അറസ്റ്റിലായത്. പിണ്ടാണി സ്വദേശി റഹ്മത്ത്  ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. എറണാകുളം വടക്കേക്കര സ്വദേശിയായ ഷിൻസാദ് ഭാര്യയോടൊപ്പം പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത...

കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമ...

കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒന്നരമാസം ഗർഭിണി

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി ഒന്നരമാസം ഗർഭിണി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അമ്മയുടെ മരണ ശേഷം ബന്ധുക്കളുടെ സംരക്ഷണത്തിലായിരുന്നു പെൺകുട്ടി. ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ; സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കൽ ഓട്ടോപ്‌സിക്കായി സിബിഐ ഒരുങ്ങുന്നത്. സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പ...

25 കാരനെ വീട്ടിൽ കയറി വെട്ടി കൊല്ലാൻ ശ്രമം ; രണ്ട് പ്രതികൾ റിമാണ്ടിൽ

ഓച്ചിറ :25 കാരനെ വീട്ടിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ റിമാണ്ടിൽ . വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനമ്മമാരുടെയും വയോധികയുടെയും മുമ്പിൽവച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ കൂടി കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  ഓച്ചിറ വയനകം മേനേഴുത്ത്...

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു ; ആശ്രമ ഉടമ അറസ്റ്റില്‍

ഉത്തർപ്രദേശില്‍ നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ അറസ്റ്റ് ചെയ്തു. സ്വാമി ഭക്തി ഭൂഷൺ ഗോവിന്ദ് മഹാരാജ് ആണ് അറസ്റ്റിലായത്. ഇയാൾ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. പൊലീസും ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകും ചേർന്നാണ് കുട്ടികളെ ആശ്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മിസോറ...

അഞ്ചു വര്‍ഷത്തിന് ശേഷം പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിലായി.

അഞ്ചു വര്‍ഷത്തിന് ശേഷം ആലുവയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിലായി. ആലുവ കീഴ്മാട് സ്വദേശി തോമസാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2015ലാണ് 11 കാരിയായ പെണ്‍കുട്ടിയെ തോമസ് പീഡിപ്പിച്ചത്. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അധ്യാപകരോടും മാതാ...

പേരാമംഗലം ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു 

 തൃശ്ശൂർ : തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്കിൽ പോകുകയായിരുന്ന സിജോയെ തടഞ്ഞുനിർത്തി വെട്ടിയെന്നാണ് റിപ്പോർട്ട്. വഴിയരികിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഞ...