കൊവിഡ് അതിതീവ്ര വ്യാപനം; കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍

തിരുവാനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്‍പതിനായിരം കടന്നതോടെ കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടാന്‍ ആലോചിച്ച് സര്‍ക്കാര്‍. എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ മറ്റു ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടാനും സാധ്യതയുണ്ട്. അതേസമയം ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 പേര്‍ക്ക് കോവിഡ്

കോഴിക്കോട്  : കോഴിക്കോട് ജില്ലയില്‍ ഇന്ന് ( 05/05/2021) 5180 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കും പോസിറ്റീവായി. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് പോസിറ്റീവായത്. 19734 പേരെ പരിശോധനക്ക് വിധേയരാക്കി....

കോവിഡ് ; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ പൊലീസ് പരിശോധന. ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന ക...

കോവിഡ് ചികിത്സ ; ബെഡ്ഡ് ലഭ്യതക്കുറവോ ഓക്സിജൻ ക്ഷാമമോ ഇല്ല പ്രചരിക്കുന്നത് തെറ്റായ സന്ദേശം

കോഴിക്കോട് : കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗ ചികിത്സക്കായി ബെഡുകൾ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശ...

കോവിഡ് 19 ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തണം

കോഴിക്കോട്  : കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് - 19 ന്റെ തീവ്രവ്യാപന പശ്ചാത്തലത്തിൽ രോഗികളിൽ ഓക്സിജൻ അളവ് കുറയുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ...

കോഴിക്കോട് ജില്ലയില്‍ 4788 പേര്‍ക്ക് കോവിഡ്

കോഴിക്കോട്  : ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേർക്കും പോസിറ്റീവ് ആയി. 123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4646 പേർക്കാണ് രോഗം ബാധിച്ചത്. 18100 പേരെ പരിശോധനക്ക...

മെയ്‌ ഒൻപത് വരെ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം -കലക്ടർ

കോഴിക്കോട് : ജില്ലയിൽ കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ മെയ്‌ ഒൻപത് വരെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാകലക്ടർ എസ് സാംബശിവ റാവു അറിയിച്ചു. സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അവക്ക് കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ എന്നിവക്കും കോവിഡ് പ്രതിരോധ പ്രവർത്ത...

കോഴിക്കോട് ജില്ലയില്‍ 3919 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 3919 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒൻപതു പേര്‍ക്കും പോസിറ്റീവായി. 86 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3822 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12, 513 പേരെ പര...

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച...

കുംഭമേള ; പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും...