സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട്  സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് (...

സംസ്ഥാനത്ത് ഇന്ന്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്. എട്ട് പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്...

കൊവിഡ് ബാധിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന്‍ പരാതി

ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി എത്തിയത്. പക്ഷേ, മാധവിയുടെ പരാതിയില്‍ പറയുന്നയാള്‍ ഈ മാസം ഒന്നിന് മരണപ്പെട്ടുവെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല...

കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിക്ലറിനെ ഒഴിവാക്കി

കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിക്ലറിനെ ഒഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല.  ഇത് വര...

കൊവിഡ്19;രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

സൗത്ത് ആഫ്രിക്ക: കൊവിഡ് ബാധിച്ച്‌ രണ്ട് ദിവസം പ്രായമായ നവജാതശിശു മരിച്ചു. സൗത്ത് ആഫ്രിക്കയിലാണ് നവജാത ശിശുവിനെ കൊവിഡ് തട്ടിയെടുത്തത്. ശിശുവിന്റെ അമ്മയ്ക്ക് രോഗമില്ലായിരുന്നു. പ്രസവിച്ച്‌ അടുത്തദിവസം കുഞ്ഞിന് നേരിയ ചൂട് അനുഭവപ്പെടുകയും അത് കൊവിഡായി മാറി രണ്ടാം ദിവസം മരിക്കുകയുമായിരുന്നു. രോഗപ്രതിരോധ ശക്തി ശിശുവിനില്ലാത്തതിനാല്‍ പെട്ടെന്ന് രോഗം...

പത്തുവയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലിറങ്ങരുത്

പത്തുവയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലിറങ്ങരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇവര്‍ കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡിജിപി പറഞ്ഞു. ഇങ്ങനെ എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ സഹായവും ബോധവത്കര...

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിപതിനായിരം പിന്നിട്ടു

ദില്ലി: കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിപതിനായിരം പിന്നിട്ടു. പ്രതിദിനം 5000ത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 112,028 ആണ്. ഇതുവരെ 3,434 പേരാണ് കൊവിഡ‍് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യം വി...

കണ്ണൂരില്‍ ധര്‍മടത്ത് കൊറോണ സ്ഥിരികരിച്ച രോഗിയുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ  മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ധര്‍മടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. നാഡീസംബന്ധമായ ...

ജന്മദിന കേക്ക് വേണ്ടെന്ന് വെച്ചു : പണം ദുരിതാശ്വാസ നിധിയിലേക്ക് – മാതൃകയായി ഏഴുവയസുകാരന്‍

തന്റെ ഏഴാം ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഷ്‌ലിന്‍. വീട്ടൂകാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ചെറിയ സംഖ്യകള്‍ ഒരു വര്‍ഷമായി കാശ് കുടുക്കയില്‍ സംഭരിച്ചുവരികയായിരുന്നു ചേളന്നൂര്‍ കോരായി ഗവ. എ.എല്‍.പി സ്‌കൂളിലെ ഈ ഒന്നാം ക്ലാസുകാരന്‍. നാട് പ്രതിസന്ധിയിലായ അവസ്ഥയില്‍ തന്റെ ജന്മ...

ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി – മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ (20/5/2020) പൂര്‍ണ്ണരൂപം

24 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഓരോന്ന് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റ...