പ്രണവിനെ അടിച്ചു കൊന്ന കേസില്‍ 2 പേർ കൂടി അറസ്റ്റിൽ

കൊച്ചി : കൊച്ചി വൈപ്പിൽ യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍. പിടിയിലായത് ചെറായി സ്വദേശികളായ ശരത്, ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ അമ്പാടിയെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.  

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഇന്ന്‍ പരിഗണിക്കും

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊലീസ് നൽകിയ ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് പോലീസ് കോടതിയെ സമീപിച്ചത് ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷി അടക്കം മൊഴി മ...

ബിരുദ വിദ്യാർഥിനിയുടെ മരണം;ഒന്നാം പ്രതി ഒളിവിൽ തന്നെ രണ്ട് പ്രതികൾ റിമാണ്ടിൽ

തിരുവനന്തപുരം: ഇരവിപുരത്ത് ബിരുദ വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദിയായ ഒന്നാം പ്രതി ഒളിവിൽ തന്നെ. രണ്ട് പ്രതികൾ റിമാണ്ടിൽ . പട്ടത്താനം സ്വദേശിയായ ബിരുദ വിദ്യാർഥിനി തുങ്ങിമരിച്ച സംഭവത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ്ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളായ വടക്കേവിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻരാജ് (...

ദില്ലിയില്‍ 90 വയസ്സുക്കാരിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി

ദില്ലി: രാജ്യ തലസ്ഥാനത്ത് 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. നജാഫ്ഗർഹിലെ ചൗല പ്രദേശത്താണ് സംഭവം. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. പ്ലംബറായി ജോലി ചെയ്യുന്ന സോനു എന്ന 37കാരനാണ് പീഡിപ്പിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്‌ചയാണ് ദില്ലിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ പാല്‍ക്കാരനെ കാത്...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; റോയി ഡാനിയേലിന്റെ വീട്ടില്‍ പരിശോധന

പത്തനംതിട്ട :  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ വകയാറിലെ വീട്ടിൽ അന്വേഷണം സംഘം പരിശോധിക്കുന്നു. പ്രതികളായ റോയി ഡാനിയൽ പ്രഭ തോമസ്, റിനു മറിയം, റീബാ മേരി എന്നിവരെയും തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചു. റിമാന്റിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയത് പോപ്പുലറിന്റെ ശാഖകൾ കേന്ദ്രീകരിച്...

ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കരിപ്പൂരിൽ നിന്നും സ്വർണം കടത്താൻ ശ്രമിക്കുന്നത് തടഞ്ഞ ഡിആർഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ  വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ സഹായിച്ച നാല് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പർ വൈസർമാരെയാണ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിലേക്ക് കടത്തി കൊണ്ടു വന്നത് ഒന്നിലേറ...

ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ് ; പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും

ആലപ്പുഴ:  കൊവിഡ് രോഗിയായ പെൺകുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ആൻ്റിജൻ പരിശോധനയിൽ ഇയാളു...

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി ; നിയമിച്ചതാര് ?

പത്തനംതിട്ട : കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല .കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി , നിയമിച്ചതാര്  എന്നും രമേശ്‌ ചെന്നിത്തല വാര്‍ത്ത‍ സമ്മേളനത്തില്‍ ചോദിച്ചു . ആരോഗ്യ  വകുപ്പിന് വീഴ്ച പറ്റി എന്ത്കൊണ്ട് രോഗിയോടപ്പം   ആംബുലന്‍സില്‍ വേറെ ആരും   ഉണ്ടായില്ല  എന്നും അദ...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : അടൂർ പ്രകാശിനെതിരെ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടൂർ പ്രകാശിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്ര നും. സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുകയാണെന്നും അടൂർ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതികളിൽ സിപിഐഎമ്മുകാരുമുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിക്കാനാണെന്നും വാമനപുരം എംഎൽഎയുടെ മകനെതിരായ ആരോപണം ത...

തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത് പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പിഎസ്സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോൺഗ...