തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെ നിരോധനം ഉണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട...

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ; മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി സൂചന.

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഹൈകമാന്‍ഡ് നിലപാട്. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമ...

ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ

കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷ...

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു ; മികച്ച നടന്‍മാര്‍ ധനുഷ്, മനോജ് വാജ്‌പേയി, നടി കങ്കണ

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍മാര്‍ ധനുഷ്, മനോജ് വാജ്‌പേയി, നടി കങ്കണ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം രചനാവിഭാഗം ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി നിരൂപണം- സോഹിനി ചതോപാധ്യായ് കഥേതര വ...

വടകരയില്‍ കെ കെ രമ സ്ഥാനാർത്ഥിയാകില്ല ; സ്ഥാനാർത്ഥിയെ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും

കോഴിക്കോട് : വടകര നിയോജക മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ല. മത്സരിക്കാൻ താത്പര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചു. പകരം സ്ഥാനാർത്ഥിയെ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി വടകരയിൽ മത്സരിക്കുന്നത്. രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ കെ രമ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ഔ...

നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ.

നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാർത്ഥിയാകും. അഡ്വ. ആർ സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാർത്ഥി. എം. ടി നിക്‌സൺ പറവൂരും സി. സി മുകുന്ദൻ നാട്ടികയിലും സ്ഥാനാർത്ഥിയാകും. ചടയമംഗലത്ത് പരിഗണ...

എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ടി പി പീതാംബരന്‍

എന്‍സിപി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. മന്ത്രി എ കെ ശശീന്ദ്രന്‍ എലത്തൂരില്‍ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസും, കോട്ടയ്ക്കലില്‍ എന്‍ എ മുഹമ്മദ് കുട്ടിയും സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും പ്രഫുല്‍ പട്ടേലും കേരളത്തിലെ...

സി പി ഐ 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി ഐ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക   നെടുമങ്ങാട് - ജി ആര്‍ അനില്‍ ചിറയിന്‍കീഴ് - വി ശശി ചാത്തന്നൂര്‍ - ജി എ...

ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എറണാകുളം : ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫായിരിക്കും സ്ഥാനാർത്ഥി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നടൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ...

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൊമാഡ്‌ലാന്‍ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്ലോ ഷാവോയ്ക്കും പുരസ്‌കാരം ലഭിച്ചു. മികച്ച നടന്‍ അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന്‍ ആണ്. മാ റെയ്‌നീസ് ബ്ലാക്ക്‌ബോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച നടിക്കുള്ള പുരസ്‌കാരം ആന്‍ഡ്ര ഡേയ്ക്കാണ്. ദ യുണൈറ്റഡ് സ്റ്റ...