ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്-രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്. എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ന...

വർഗീയത ഇളക്കി വിടുന്നതിൽ നിന്നും സിപിഎമ്മും പിണറായി വിജയനും പിന്തിരിയണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ആഞ്ഞു പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പരസ്പര സ്നേഹത്തോടും സഹവർത്തിത്വത്തോടും കഴിയുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ചേരി തിരിവുണ്ടാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം നടത്തു...

ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് – രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ജയിൽ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ജയിൽ വകുപ്പിനെ തന്നെ ചുമതല ഏൽപ്പിച്ച് സർക്കാർ സ്വയം പരിഹാസ്യരാവുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോഫെപോസ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റംചെയ്തത് ജയിലധികൃതരാണ്. മറ്റാർക്കെങ്കിലും ഭീഷണിപ്പെടുത്തണമെങ്കിൽ ജയിലധ...

നിയമസഭയെ സ്പീക്കർ അഴിമതിയുടെ കേന്ദ്രമാക്കി

തിരുവനന്തപുരം: അടുത്ത കാലത്തായി നിയമസഭാ സ്പീക്കറെക്കുറിച്ച് മോശം വാർത്തകളാണ്പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും നിയമ സഭയിലെ ചിലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ലെന്നും ഈ പഴുത് ഉപയോഗിച്ചു കൊണ്ട് ധൂർത്തും അഴിമതിയുമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമാണ ചെലവ് 76 കോടി രൂപയാണ്. എന്നാൽ ഇക്കഴിഞ്ഞ നാലര വ...

കർഷകർക്ക് ഭീഷണിയായ നിയമങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം -രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്. മോദി സർക്കാർ പാസാക്കിയ കർഷകദ്രോഹ നിയമങ്ങൾക്കെതിരെയാണ് ആയിരക്കണക്കിന് കർഷകര്‍ സമരം നയിക്കുന്നതെന്നും ഇതിനോടകം നിരവധി ചർച്ചകൾ നടത്തിയെങ്കിലും കർഷകർക്ക് അനുകൂലമായ ഒരു തീരുമാനത്തിലെത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ച...

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് എം എസ് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം എസ് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരേ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടി...

തോമസ്‌ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ് ബുക്ക്‌ പേജില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു ദിവസമാ...

ആലുവയിൽ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ അമ്മയ്ക്ക് നിയമനം നല്‍കി സര്‍ക്കാര്‍

തൃശൂർ : ആലുവയിൽ നാണയം വിഴുങ്ങി മരിച്ച കുഞ്ഞിന്റെ അമ്മയ്ക്ക് നിയമനം നല്‍കി സര്‍ക്കാര്‍. നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്കാണ് പട്ടികജാതി വികസന വകുപ്പിൽ താൽക്കാലിക നിയമനം നല്‍കിയത്. വകുപ്പിന് കീഴിലെ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ക്യാഷ്വൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമന ഉത്തരവ് ലഭിച്ചത്. പട്ടിക...

ചെല്ലങ്കാവ് ആദിവാസി കോളനി പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

തിരുവനന്തപുരം: വിഷമദ്യം കഴിച്ച് അഞ്ചു പേർ കൊല്ലപ്പെട്ട പാലക്കാട് കഞ്ചിക്കോട്ടെ ചെല്ലങ്കാവ് ആദിവാസി കോളനി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദർശിച്ചു. ഈ ദുരന്തത്തിൽ ഇരകളായിട്ടുള്ളവരുടെ കുടുംബങ്ങളുടെ സ്ഥിതി പരമദയനീയമാണെന്നും ചെന്നിത്തല. സർക്കാർ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും സർക്കാരിന്റെ ആവശ...

വാളയാര്‍ കേസ്;അമ്മയുടെ കണ്ണീർ കാണാനുള്ള സാമാന്യമര്യാദ മന്ത്രി കാണിക്കേണ്ടതായിരുന്നു-ചെന്നിത്തല

തിരുവനന്തപുരം:പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ വാളയാർ സന്ദർശിച്ചിട്ടും എന്ത് കൊണ്ടാണ് സമരമിരിക്കുന്ന ഈ അമ്മയെ സന്ദർശിക്കാത്തത്? ഈ അമ്മ എന്തിനാണ് സമരം ചെയ്യുന്നത് എന്നാണ് എ .കെ. ബാലൻ ചോദിക്കുന്നത്? ഇവർക്കാർക്കും ഓർമയില്ല. ജനവഞ്ചനയാണ് ഈ മറവിയെന്ന് പ്രതിപക്ഷ നേതാവ്. വാളയാറിൽ സഹോദരികളായ കുരുന്നുകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ ...