കൊവിഡ് ; രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വ‍ർഷം

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വ‍ർഷം. പുതിയ അധ്യയന വർഷം ഇന്ന് രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയിതു. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂലിലാണ് സംസ്ഥാനതല ഉദ്ഘാടനം. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാ...

ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി

ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ 7 വരെ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ പിൻവലിക്കാൻ സമയമായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതൽ 3 വരെ കടകൾ തുറക്കാൻ അനുമതിയുണ്ട്. ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും മാളിന്റെ വലുപ്പത്തെ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കി ഹൈക്കോടതി ; വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി

കൊച്ചി  :  ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി. യുഡിഎഫ് നിശ്ചയിച്ച 80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കുന്നതായിരുന്നു. ലീഗിന് വഴങ്ങിയാണ് യുഡിഎഫ് അനുപാതം നടപ്പാക്കിയത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം. ന്യൂ...

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾ രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീകൾക്ക് ആവശ്യമായുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള അനുമതി നൽകും. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹ...

ബ്ലാക്ക് ഫം​ഗസ് അപൂർവ രോ​ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ബ്ലാക്ക് ഫം​ഗസ് അപൂർവ രോ​ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോ​ഗം ബാധിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും, അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കാറ്റ​ഗറി സി വിഭാ​ഗത്തിൽ പെടുത്തിയിട്ടുള്ള രോ​ഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക്ക് ഫം​ഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേ...

കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു

കൊല്ലം : കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ ...

ബ്ലാക്ക് ഫം​ഗസ് കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി...

മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കോഴിക്കോട് : നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാനവ സൗഹൃദത്തിൻ്റെ ചന്ദനകുടം ഇനി ഒരു ഓർമ, നാല് പതിറ്റാണ്ട് കാലത്തോളം ചരിത്രപ്രസിദ്ധമായ നാദാപുരം പള്ളിയുടെ കർമഭടൻ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ വേർപാട് നാദാപുരത്തെ പൊതുമണ്ഡലത...

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിൻ ; നയം വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക്  വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക. ഈ മുൻഗണനാ ക്രമം നേരത്തെ തീരുമാനിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കൈമാറിയ ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. വെന്റിലേറ്റര്‍ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള...