സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി ; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു

ദില്ലി : ഈ വർഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. രാജ്യത്ത് ആഞ്ഞടിക്കുന്ന കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തിരിക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോ...

സ്പുട്നിക് വാക്സീന് ഇന്ത്യയുടെ അന്തിമ അനുമതി ; വിതരണം മെയ് മുതൽ

ദില്ലി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യൻ നിർമ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി. മെയ് ആദ്യവാരം മുതൽ വാക്സീൻ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയിരുന്നു. പിന്നാലെ ഇന്ന് ഡിസിജിഐയും അനുമതി നൽകി. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത് രാ...

രാജ്യസഭാ തിരഞ്ഞെടുപ്പ് ; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

ദില്ലി: കേരളത്തിൽ ഒഴിവു വന്ന 3 രാജ്യസഭാ സീറ്റുകളിൽ ഈ മാസം 30 ന് തെരഞ്ഞടുപ്പ് നടക്കും. നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20വരെയാണ് പത്രികാ സമർപ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 30 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റിൽ എൽഡിഎഫിനും ഒരു സീറ്റിലും യുഡിഎഫിനും വിജയിക്കാവുന്ന നിലയിലാണ് നിലവിലെ അംഗബലം. ...

പ്രതിഷേധിക്കാനുള്ള മൗലികാവശമാണ് ചെങ്കോട്ടയിലെതിയതെന്നു ദീപ് സിന്ധു

ദില്ലി: പ്രതിഷേധിക്കാനുള്ള മൗലികാവശമാണ് റിപബ്ലിക് ദിനത്തിലെ ചെങ്കോട്ടയിലുണ്ടായതെന്ന് പഞ്ചാബി നടനായ ദീപ് സിന്ധു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ നടനാണ് ദീപ് സിന്ധു. ഫെബ്രുവരി 9നാണ് ദീപ് സിന്ധു അറസ്റ്റിലായത്. വ്യാഴാഴ്ച ദില്ലിയിലെ കോടതിയിലാണ് ദീപ് സിന്ധുവിന്‍റെ പ്രതികരണം....

ഭാരതി എയർടെൽ സ്പെക്ട്രം ജിയോക്ക് വിറ്റു

ദില്ലി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികൾ തമ്മിൽ ബിസിനസ് ഡീൽ. 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രം ഭാരതി എയർടെൽ ജിയോക്ക് വിറ്റു. എയർടെൽ 1497 കോടി രൂപയ്ക്കാണ്  റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റത്. ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 ...

കേരളത്തിലെ കടൽകൊല കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കേരളത്തിലെ കടൽകൊല കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കുടുംബാംഗങ്ങൾക്ക് നൽകിയതിനാൽ കേസ് ഇനി തുടരേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 2012 - ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാല...

കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്

ദില്ലി: കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. ദില്ലിയിൽ പൊതുയിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് സുരക്ഷാ കവചമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. വീട്ടിൽ മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കോടതി. തനിച്ച് കാറോടിച്ച് പോകുന്നവർക്കും മാസ്ക് നിർ...

തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. https://twitte...

അറുപത്തിയഞ്ചാം ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം

ദില്ലി : ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് അറുപത്തിയഞ്ചാം ദിവസത്തിലേക്ക്. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു. കർഷകരും പ്രതിഷേധവുമായി എത്തിയവരും ഏറ്റുമുട്ടി. കർഷകരുടെ എണ്ണം കൂടിയതോടെ ഗാസിപ്പൂർ അതിർത്തി ഒഴ...

സംഘർഷഭരിതമായ ഒരു പകലിന് പിന്നാലെ ദില്ലി ശാന്തമാകുന്നു

ദില്ലി: നഗരത്തിൽ അക്രമ സംഭവങ്ങളുണ്ടായ ഇടങ്ങളിൽ നിന്നെല്ലാം കർഷകർ പിന്മാറി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ദില്ലി പൊലീസാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കി...