യുഡിഎഫ് അവസാനവട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്ന്

തിരുവനന്തപുരം : അവസാനവട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. 12 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. അന്തിമ സീറ്റു പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്...

ആറ്റുകാല്‍ പൊങ്കാല ഇന്ന്

ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ക്ഷേത്രത്തിന് മുന്നിലിരിക്കുന്ന തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്നെ തന്ത്രി തെക്കേടത്ത്...

പിൻവാതിൽ നിയമനം : ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അനുനയ ശ്രമവുമായി പൊലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവരെ പൊലീസ...

സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്

തൃശ്ശൂർ: സിഎജി റിപ്പോർട്ട് കോടതി ഉത്തരവല്ലെന്നും തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. അടിസ്ഥാന രഹിതമായ പരാമർശങ്ങളായിരുന്നു സി ഐ ജി യുടേത്. സി എ ജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. സാമാന്യ നീതിയുടെ നിഷേധമാണ് സി എ ജി റി...

ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്. പരീക്ഷാ ടൈം ടേബിൾ മാർച്ച്‌ 1 രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യ...

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ്

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവായതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 2021ലെ അന്താരാഷ്ട്ര വനിത...

ശിവശങ്കറിന് കള്ളപ്പണക്കേസിലും ജാമ്യം

കൊച്ചി: എൻഫോഴ്സ്മെന്‍റ് റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ 28-നായിരുന്നു എൻഫോഴ്സ്മെന്‍റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. കേ...

കേരള നേതാക്കളെ കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് ശരദ് പവാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ഘടകത്തിൽ അനുനയ നീക്കവുമായി എൻസിപി കേന്ദ്ര നേതൃത്വം. പാലാ സീറ്റിൽ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള കാര്യങ്ങളിൽ അതി രൂക്ഷമായ അഭിപ്രായ ഭിന്നതയും അമര്‍ഷവും ശക്തമായ സാഹചര്യത്തിലാണ് പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുന്നത്. ടിപി പീതാംബരൻ , മാണി സി കാപ്പൻ, എകെ ശശീന്ദ്രൻ അടക...

സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരം

തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാൽ പൊലിസ് മേധാവിയുടെ റിപ്പോർട്ട് സർക്കാർ തേടിയില്ല. ഇന്നലെ ഈ കേസുകൾ സിബിഐക്ക് വിട്ട തീരുമാനം വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ ...

കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന്‍

ദില്ലി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കഴിഞ്ഞ ദിവസം നിയമ സ...