മത്സ്യ ലേലവും വിപണനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവിശ്യം ; ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

എറണാകുളം : മത്സ്യ ലേലവും വിപണനവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഇറക്കിയിരിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്പി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. കോവിഡിൻറെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികൾ ആകെ ജീവിക്കാനായി പെടാപ്പാട് പെടുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന തുച്ഛമാ...

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ട...

സ്ത്രീകൾക്കെതിരായ മോശം പരാമാർശം; അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് ന...

കളമശ്ശേരി മെഡിക്കൽ കോളജ് വിവാദം : ജീവനക്കാരുടെ മൊഴി ഇന്ന് രേഖപെടുത്തും

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജില്‍  കൊവിഡ് ഐസിയുവിൽ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തിൽ മറ്റു ജീവനക്കാരുടെ മൊഴി ഇന്ന് എടുക്കും . ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കൽ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്ന...

വാളയാര്‍ കേസ് :ദുരൂഹത ഉണര്‍ത്തി വനിതാ പോലീസുകാരുടെ പൊലീസിന്‍റെ മൊഴിയെടുപ്പ്

പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്നിട്ട്  ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസിന്‍റെ മൊഴിയെടുപ്പ്. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പൊലീസുകാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി പെൺകുട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

കോട്ടയം : കോട്ടയം വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബാബു വീട...

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴയും അയോഗ്യതയും

തിരുവനന്തപുരം : മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത്കുമാര്‍ മറുപടി  നല...

കോഴിക്കോട് ജില്ലയില്‍ 1048 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍  പുതുതായി വന്ന 1048 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29708 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 122673 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 305 പേര്‍ ഉള്‍പ്പെടെ 3208 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 7130 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 530564 സ്രവസാംപിളുകള്‍ അയച്ചതില്‍ 529...

ഭാര്യയും ഭര്‍ത്താവും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം : വെഞ്ഞാറമൂടിനടുത്ത് ചെമ്പൂരിൽ ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെംമ്പൂർ പരമേശ്വരം പങ്കജ ഹൌസിൽ രവികുമാർ (60), ഭാര്യ ബിന്ദു (48), എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മരുമകൻ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തെന്...

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപ്പുപരയ്ക്കുമിടയില്‍ നാളെ വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര...