ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശം ; കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി.

ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യ...

നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുമായി അനാശാസ്യം; എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു

കണ്ണൂർ : തളിപ്പറമ്പ് നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് യുവതിയുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതിനിടെ പിടിക്കപ്പെട്ട എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു. മൂന്നാഴ്ച മുമ്പാണ് നഗരസഭയിലെ ഉദ്യേഗസ്ഥന്‍ തൃച്ചംബരം പട്ടപാറയിലെ നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ കണ്ണൂരിലെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുമായ...

കണ്ണൂര്‍ ജില്ലയില്‍ 1175 പേര്‍ക്ക് കൂടി കൊവിഡ് : 1069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍  ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 19) 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43%. സമ്പര്‍ക്കം മൂലം : കണ്ണൂര്‍ കോര്‍പ്പ...

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു

കണ്ണൂര്‍ : കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പര...

മന്‍സൂര്‍ വധക്കേസ് ; കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂര്‍ : പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള...

മന്‍സൂര്‍ വധം ; എറിഞ്ഞത് ഐസ്‌ക്രീം ബോംബ്

കണ്ണൂര്‍ : പുല്ലൂക്കരയ്ക്കടുത്തി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. എറിഞ്ഞത് ഐസ്‌ക്രീം ബോംബ്     എന്ന് സൂചന. അറസ്റ്റിലായ പ്രതികളില്‍നിന്ന് കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും നടന്ന സംഭവത്തെക്കുറിച്ചും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവുശേഖര...

മകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുസ്ലിം ലീഗാണെന്ന് രതീഷിന്റെ അമ്മ

പുല്ലൂക്കര (കണ്ണൂര്‍): മകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുസ്ലിം ലീഗാണെന്ന് മന്‍സൂര്‍ വധക്കേസില്‍ ആത്മഹത്യചെയ്ത പ്രതി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത്, ഡി.ജി.പി.ക്കു പരാതിനല്‍കി. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേര്‍ത്തത്. തിരഞ...

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പൊലീസ് സംഘം എത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റ...

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 11) 575 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 11) 575 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 516 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49 ആന്തുര്‍ നഗരസഭ 5 ഇരിട്ടി നഗരസഭ 4 കൂത്ത...

കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 8) 334 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 8) 334 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 227 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 35 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 15 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 ആന്തുര്‍ നഗരസഭ 3 ഇരിട്ടി നഗരസഭ 5 കൂത്തുപറമ...